ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജാമ്യം ലഭിച്ചു. പട്യാല ഹൗസ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ആറ് മാസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. ഡല്‍ഹി വിട്ടുപോകരുതെന്ന ഉപാധിയോടെ ആണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഇരുവരും 25000 രൂപ കെട്ടിവെക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി ഒന്‍പതിന് ജെ.എന്‍.യു ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് ഇരുവര്‍ക്കും എതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇവര്‍ പിന്നീട് പൊലീസിന് മുന്‍പാകെ ഫെബ്രുവരി 24ന് കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇരുവര്‍ക്കും ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പൊലീസ് എതിര്‍ത്തിരുന്നു.
Post Your Comments