ചരിത്രത്താളുകളില്‍ ഇടംനേടിയ ‘ഇന്ദ്രനീല കളവി’ന്‍റെ കേന്ദ്രബിന്ദുവും തായ്‌ലന്റുകാരനുമായ കള്ളന്‍ ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് സന്യാസിയായി. ‘ബ്ലൂ ഡയമണ്ട് അഫയര്‍’ എന്ന പേരില്‍ സൗദി അറേബ്യയും തായ്‌ലന്റും തമ്മില്‍ രണ്ടു ദശകമായി ഇപ്പോഴും തുടരുന്ന തര്‍ക്കത്തിന്റെ പ്രധാന കാരണമായ ‘ഇന്ദ്രനീല കളവ്’ നടത്തിയ കള്ളന്‍ ക്രിയാംഗ് ക്രായി ടെക്കാമോംഗാണ് പഴയ പരിപാടികളെല്ലാം നിര്‍ത്തി സന്യാസത്തിലേക്ക് നീങ്ങിയത്.
സൗദി കൊട്ടരത്തിലെ ഉദ്യാന പാലകനായിരുന്ന ഇയാളായിരുന്നു 20 ദശലക്ഷം ഡോളര്‍ വില വരുന്ന രത്നക്കല്ലുകള്‍ മോഷ്‌ടിച്ചത്. ഈ മോഷണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുകയും നയതന്ത്രബന്ധങ്ങള്‍ വഷളാകുകയും പരിഹരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള പിണക്കത്തിലേക്ക് നീങ്ങുകയുമായിരുന്നു. എന്നാല്‍ ജീവിതം മുഴുവന്‍ വേട്ടയാടുന്ന തന്റെ കഴിഞ്ഞകാല ദുഷ്‌ക്കര്‍മ്മത്തെ ഓര്‍ത്ത് വിഷമിക്കുന്ന ക്രായി സന്യാസത്തിലൂടെ മോക്ഷം തേടുകയാണ്.
സൗദി രാജകുമാരന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുമ്പോള്‍ 1989 ലായിരുന്നു ക്രിയാംക്രായി രത്നക്കല്ലുകള്‍ മോഷ്‌ടിക്കുന്നത്. തായി പോലീസ് പിന്നീട് ഇത് തിരിച്ചു നല്‍കിയെങ്കിലും ഇതില്‍ ഏറ്റവും വിലമതിക്കുന്ന 50 കാരറ്റ് വരുന്ന അപൂര്‍വ്വരത്നം ഇപ്പോഴും കാണാനില്ലെന്നാണ് സൗദി ഉദ്യോഗസ്‌ഥരുടെ നിലപാട്. കേസില്‍ ക്രയാംക്രായിംഗിന് അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ചെങ്കിലും അറസ്‌റ്റിലാകും മുമ്പ് തന്നെ രത്നക്കല്ലുകളുടെ വലിയഭാഗവും ഇയാള്‍ കൈമാറിക്കഴിഞ്ഞിരുന്നു.
Post Your Comments