KeralaNews

വിവരവകാശ നിയമം ഇനി മുതല്‍ ‘ടോപ്പ് സീക്രട്ട്’ : അഴിമതിക്കഥകള്‍ പുറംലോകം അറിയില്ല

തിരുവനന്തപുരം : മുഖ്യമന്ത്രി,മന്ത്രിമാര്‍,എം.എല്‍.എമാര്‍, അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത് വിവരവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

ഇവരുടെ പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ ആസ്ഥാനത്തെ ടോപ്പ് സീക്രട്ട് സെക്ഷന്‍ അന്വേഷിച്ചതോ അന്വേഷണം നടത്തുന്നതോ ആയ ഒരു കേസിന്റേയും വിവരങ്ങള്‍ ഇനി വിവരവകാശ നിയമപപ്രകാരം ലഭിക്കില്ല. ഈ കേസുകളില്‍ സി.ബി.ഐക്കോ ലോകായുക്ത തുടങ്ങിയ ഏജന്‍സികള്‍ക്കോ വിജിലന്‍സ് നല്‍കുന്ന രേഖകളുടെ പകര്‍പ്പും ലഭിക്കില്ല. മുന്‍ എം.എല്‍.എമാര്‍, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലുള്ള അഴിമതി കേസുകളുടെ വിവരങ്ങളും പുതിയ നിയമനുസരിച്ച് ഇനി ലഭിക്കില്ല.

ഇതോടെ മന്ത്രിമാരുടേയും ഉന്നതഉദ്യോഗസ്ഥരുടേയും അഴിമതിക്കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിച്ചിരുന്ന സാഹചര്യങ്ങള്‍  പൂര്‍ണമായും അടഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button