വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പതിനഞ്ച് മാസത്തിനുള്ളില്‍ തീവ്രവാദ സംഘടനയായ ഐ.എസിന് 22 ശതമാനത്തോളം അധീന പ്രദേശങ്ങള്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. 2015ല്‍ ഐ.എസിന്റെ ഇറാഖിലെ അധീന പ്രദേശങ്ങളില്‍ 22 ശതമാനം നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സിറിയയിലെ എട്ട് ശതമാനം പ്രദേശങ്ങളും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഐ.എച്ച്.എസ് .ജെയ്ന്‍സ് എന്ന റിസര്‍ച്ച് സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
അധീന പ്രദേശങ്ങളില്‍ നിന്നുള്ള 40 ശതമാനം വരുമാനവും നഷ്ടമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തുര്‍ക്കിസിറിയ അതിര്‍ത്തിയിലെ സ്വാധീനം നഷ്ടമായാതാണ് ഇതിനു കാരണം. ഐ.എസിന്റെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടതും പല ഐ.എസ് തീവ്രവാദികളെ അന്താരാഷ്ട്ര ഇടപെടലുകളിലൂടെ പിടികൂടിയതും ഐ.എസിന്റെ സ്വാധീനത കുറയ്ക്കാന്‍ കാരണമായെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഐ.എസിലേക്ക് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നുണ്ടെങ്കിലും അത് വളരെ താഴ്ന്ന നിരക്കിലാണെന്നും വിദഗ്ധാഭിപ്രായമുണ്ട്.
Post Your Comments