NewsIndia

വിജയ്‌ മല്ല്യയെ കുടുക്കാന്‍ തന്ത്രങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ്

മല്ല്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് തേര്‍ഡ് പാര്‍ട്ടി റൈറ്റ്സ് ഉണ്ടാക്കി തങ്ങളുടെ ബാധ്യതകള്‍ ഒഴിവാക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക്, സെബി എന്നിവരുടെ സഹായം തേടുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) വ്യക്തമാക്കി. 900-കോടിയുടെ ഐഡിബിഎ വഞ്ചനക്കേസില്‍ വിജയ്‌ മല്യയ്ക്കെതിരെയുള്ള അന്വേഷണത്തില്‍ പിരോഗതിയുണ്ടാക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് മറ്റ് ഏജന്‍സികളായ സിബിഐ, സെബി എന്നിവരുടെ സഹകരണവും സ്വീകരിക്കുന്നുണ്ടെന്ന് ഒരു ഇഡി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മല്ല്യയുടെ കമ്പനികള്‍ക്ക് ലോണ്‍ അനുവദിച്ചതിന്‍റെ നിബന്ധനകളെപ്പറ്റിയും ഇഡി അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അന്വേഷണത്തില്‍ സഹകരിച്ചുകൊണ്ട് ഏപ്രില്‍ രണ്ടാം തീയതി എന്‍ഫോഴ്സ്മെന്‍റിന്‍റെ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അയച്ച പുതിയ സമന്‍സിനോട് മല്ല്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ഫോഴ്സ്മെന്‍റിനു മുന്നില്‍ ഇന്ന് ഹാജരാകേണ്ടിയിരുന്ന മല്ല്യ വരാതിരുന്നതിന് തനിക്കൊരു ബിസിനസ് പ്ലാന്‍ ഉണ്ടെന്നതല്ലാതെ മറ്റു കാരണങ്ങളൊന്നും തന്നെ ബോധിപ്പിചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button