International

കാത്തിരിപ്പിനൊടുവില്‍ യുഎസ് എച്ച് വണ്‍ബി വിസ അപേക്ഷ സ്വീകരിച്ചുതുടങ്ങുന്നു

കാത്തിരിപ്പിനൊടുവില്‍ അമേരിക്ക 2017-ലേക്കുള്ള എച്ച് വണ്‍ബി തൊഴില്‍ വിസക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. അടുത്തമാസം മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും.

ഉയര്‍ന്ന സ്‌പെഷ്യലൈസ്ഡ് അറിവ് വേണ്ട സയന്‍സ്, എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിലെ കമ്പനികളില്‍ വിദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള വിസയാണിത്.ഇന്ത്യന്‍ ടെക്കികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരമാണ് ഈ വിസ.

2017 ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്ക് 65,000 എച്ച് വണ്‍ബി വിസകളാണ് അമേരിക്ക അനുവദിക്കുന്നത്. എച്ച് വണ്‍ബി വിസയ്ക്കായി അപേക്ഷിക്കുന്നവരില്‍ യുഎസ് മാസ്റ്റര്‍ ബിരുദമോ ഉയര്‍ന്ന യോഗ്യതയോയുള്ള ആദ്യ 20,000 പേരെ 65,000 പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button