തിരുവനന്തപുരം : കരുണ എസ്റ്റേറ്റ് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കെ.പി.സി.സി യോഗത്തിലാണ് കരുണ, മെത്രാന്‍ കായല്‍ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ സുധീരന്‍ രൂക്ഷവിമര്‍ശനം നടത്തിയത്. സര്‍ക്കാരിന്റെ ഒരു കൊള്ളയ്ക്കും കൂട്ടുനില്‍ക്കാനാകില്ലെന്നു സുധീരന്‍ വ്യക്തമാക്കി.
സോളാര്‍ കേസ് ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ ന്യായമായ കാര്യങ്ങളില്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്ന് സുധീരന്‍ പറഞ്ഞത്. സോളാറില്‍ മന്ത്രിമാരെ റോഡിലിട്ട് വലിച്ചപ്പോള്‍ പാര്‍ട്ടി ഒപ്പം നിന്നിട്ടുണ്ട്. അടൂര്‍ പ്രകാശിന്റെ വസ്തുവിന് താന്‍ കരം അടച്ചാല്‍ എങ്ങനെ ശരിയാകുമെന്ന് സുധീരന്‍ ചോദിച്ചു. അതുപോലെയാണ് സര്‍ക്കാരിന്റെ ഭൂമിക്ക് കരം അടയ്ക്കാന്‍ സ്വകാര്യ വ്യക്തിക്ക് അനുമതി നല്‍കുന്നത്. അഴിമതിയുടെ അന്തരീക്ഷമാണ് എങ്ങും. ഇത് അംഗീകരിക്കാനാകില്ലെന്നും സുധീരന്‍ പറഞ്ഞു.
സുധീരന്‍ സംസാരിക്കും മുമ്പ് മുഖ്യമന്ത്രി ഇറങ്ങി. താന്‍ പറയുന്നതു കേള്‍ക്കാന്‍ മുഖ്യമന്ത്രി ഉണ്ടാകണമെന്ന് സുധീരന്‍ പറഞ്ഞു. എന്നാല്‍, തിരക്കുള്ളതു കൊണ്ടാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായമായ വിഷയങ്ങളില്‍ പാര്‍ട്ടി സര്‍ക്കാരിനൊപ്പം നിന്നിട്ടുണ്ട്. എന്നാല്‍, കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാനാകില്ല. തീരുമാനങ്ങള്‍ എല്ലാം പുനഃപരിശോധിക്കണം. വിവാദ നടപടികള്‍ എല്ലാം പിന്‍വലിക്കണം. ഇക്കാര്യത്തില്‍ എ.ജിയുടെ നിയമോപദേശം തേടേണ്ടതില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
Post Your Comments