ആയുഷ് വിഭാഗത്തില്‍ ഒറ്റ മുസ്ലിങ്ങളെയും യോഗ ടീച്ചര്‍ ആയി തെരഞ്ഞെടുത്തിട്ടില്ല എന്ന വ്യാജ വാര്‍ത്ത ഉണ്ടാക്കിയ പത്ര പ്രവര്‍ത്തകനെ ഡല്‍ഹി പോലിസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. ഒരു വ്യാജ വിവരാവകാശ രേഖ ഉണ്ടാക്കി അത് എല്ലാ വെബ്സൈറ്റ് പത്രങ്ങള്‍ക്കും തെളിവ് ആയി കാണിച്ചു എന്നതാണ് കേസ്. പുഷ്പ് ശര്‍മയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തത്.
ആയുഷ് മന്ത്രാലയത്തിന്‍റെ പരാതിയിലാണ് കസ്റ്റഡിയില്‍ എടുത്തത്. മിലി ഗസറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്നീട് ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും ഏറ്റെടുക്കുകയും ചെയ്തു. ഈ വ്യാജ വാര്‍ത്തയിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം വിരുദ്ധമാണ് എന്ന് മീഡിയയിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ അങ്ങനെ ഒരു വിവരാവകാശ രേഖ ഉണ്ടായിരുന്നില്ല. മുസ്ലിം എന്നല്ല ആരെയും തെരഞ്ഞെടുത്തു വിദേശത്തേക്ക് അയച്ചില്ല എന്ന് യഥാര്‍ത്ഥ വിവരാവകാശ രേഖയില്‍ വ്യക്തമായി കൊടുത്തിരുന്നു.
രാജ്യത്ത് വാര്‍ത്ത വളരെ വിവാദമായപ്പോള്‍ ആയുഷ് മന്ത്രാലയം അതില്‍ ഇടപെടുകയും യഥാര്‍ഥ വാര്‍ത്ത പുറത്തു വിടുകയും ചെയ്തു. സംഭവം വ്യാജ വാര്‍ത്ത ആണെന്ന് പ്രസ്താവിക്കുകയും ചെയ്തു. കൂടാതെ ഡല്‍ഹി പോലീസില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഡല്‍ഹി പോലിസ് ആദ്യനടപടി എന്ന നിലയില്‍ വ്യാജ വിവരാവകശ രേഖ ഉണ്ടാക്കി പ്രചരിപ്പിച്ച പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments