NewsInternational

പെഷവാറില്‍ സ്‌ഫോടനം: 15 പേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാകിസ്താനിലെ പെഷവാറില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ജീവനക്കാരുമായി പോയ ബസിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരിച്ചവരെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ഡോണ്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പെഷവാറിലെ സുനേഹ് രി മസ്ജിദിന്റെ അടുത്ത് വെച്ചാണ് ബസില്‍ പൊട്ടിത്തെറിയുണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദാനില്‍ നിന്ന് പ്രവിശ്യാ തലസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ബസിന്റെ പിന്നിലാണ് ബോംബ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് മുഹമ്മദ് കാഷിഫ് പറഞ്ഞു. എട്ട് കിലോഗ്രാമോളം വരുന്ന സ്‌ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ബോംബ് ഡിസ്‌പോസല്‍ യൂനിറ്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button