ലക്നൌവിലെ ഗുംനാമി ബാബയുടെ പെട്ടി രഹസ്യങ്ങളുടെ ഒരു കലവറയാണ്.നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്ന രേഖകളുമായാണ് ഓരോ തവണയും ആ പെട്ടി തുറക്കുന്നത്.നേതാജിയുടെ അപൂര്‍വ്വമായ കുടുംബചിത്രങ്ങളാണ് പുതിയതായി ലഭ്യമായിരിയ്ക്കുന്നത്.
മാതാപിതാക്കളോടും ഇരുപത്തിരണ്ടോളം ബന്ധുക്കളോടുമൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുതിയതായി ലഭിച്ചത്.അദേഹത്തിന്റെ അനന്തിരവള്‍ ലളിതബോസ് ഇവ തിരിച്ചറിഞ്ഞിട്ടുണ്ട്.
1982 മുതല്‍ 85 വരെ ഗുംനാമി ബാബ വസിച്ചിരുന്നത് ലക്‌നൗവിലെ രാംഭവനിലാണ്. 1985 സെപ്റ്റംബര്‍ 16ന് ബാബ മരിച്ചതോടെ ഫൈസാബാദിലെത്തിയ ലളിത ബോസ്, ബാബയുടെ വസ്തുക്കള്‍ തിരിച്ചറിയുകയും പിന്നീട് അലഹബാദ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും മ്യൂസിയത്തിലെയ്ക്ക് മാറ്റാന്‍ തീരുമാനമാവുകയുമായിരുന്നു.
1950കളില്‍ ഇന്ത്യയില്‍ എത്തുകയും ഉത്തര്‍പ്രദേശിലെ ലക്നൗ, നൈമിശാരണ്യ, സീതാപൂര്‍, ബസ്തി, അയോധ്യ, അവസാനം ഫൈസാബാദ് എന്നിവിടങ്ങളില്‍ ജീവിക്കുകയും ചെയ്തിരുന്ന ഭഗ്വാന്‍ജി എന്ന സന്യാസി, നേതാജിയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. നാമമില്ലാത്ത സന്യാസി എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം ഗുംനാമി ബാബ എന്ന പേരിലാണ് അറിയപ്പെട്ടത്.
Post Your Comments