കൊല്ലം: കൊട്ടാരക്കരയില്‍ മൂഖംമൂടിസംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ഒരാള്‍ ആശുപത്രിയില്‍. ഇഞ്ചക്കാട് ചാമവിളവീട്ടില്‍ തങ്കച്ചനാ (62) ണ് പരുക്കേറ്റത്. പുലര്‍ച്ചെയാണ് സംഭവം. കര്‍ഷകനായ തങ്കച്ചന്‍ വീട്ടില്‍നിന്നു വെറ്റിലയുമായി കലയപുരം ചന്തയിലേക്കു പോകുന്നതിനിടയില്‍ വഴിയില്‍ ഒളിച്ചിരുന്ന മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം തങ്കച്ചനെ ആക്രമിക്കുകയായിരുന്നു. വടികൊണ്ടുള്ള അടിയും മര്‍ദനവുമേറ്റ തങ്കച്ചന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും സംഘം ഓടിരക്ഷപ്പെട്ടു.
നാട്ടുകാരാണ് തങ്കച്ചനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments