അഗര്‍ത്തല: പത്താംക്ലാസ് പരീക്ഷയെഴുതാന്‍ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പ്രസവിച്ചു. വിദ്യാര്‍ത്ഥിനിയുടെ നാട്ടുകാരനായ യുവാവ് അറസ്റ്റില്‍. ത്രിപുരയിലെ ശ്രീപൂര്‍ ഗ്രാമത്തിലാണ് സംഭവം. സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ കുട്ടിയെ കഠിനമായ വയറുവേദനയെ തുടര്‍ന്ന് അധികൃതരും രക്ഷിതാക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി. സംഭവം മറച്ചുവയ്ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് കേസെടുക്കുകയും നാട്ടുകാരനായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
Post Your Comments