IndiaNews

ഒരേ സ്ത്രീയില്‍ അവകാശമുന്നയിച്ച് രണ്ടുപേര്‍; പൊലീസ് വെട്ടില്‍

റാഞ്ചി: ഒരേ സ്ത്രീ തന്റെ ഭാര്യയാണെന്ന് അവകാശമുന്നയിച്ച് രണ്ടുപേര്‍ രംഗത്തെത്തിയതോടെ പൊലീസ് വെട്ടിലായി. ധന്‍ബാദ് പോലീസ് സ്റ്റേഷനിലാണ് സംഭവം. പിങ്കി ദേവി എന്ന യുവതി തന്റെ ഭാര്യയാണെന്നാണ് ലല്‍റ്റു ബോസ് എന്നയാളും സുനില്‍ സാവ് എന്നയാളും പോലീസിന് മുന്നില്‍ അവകാശമുന്നയിച്ചത്. ലല്‍റ്റുവും പിങ്കിയും തന്നെ മര്‍ദിച്ചതായി സുനില്‍ പോലീസിന് മൊഴിനല്‍കി.

പിങ്കി തന്റെ ഭാര്യയാണെന്നും തങ്ങള്‍ ഏറെക്കാലും ഒരുമിച്ച് ജീവിച്ചിരുന്നതായുംസുനില്‍ പറയുന്നു. തങ്ങള്‍ക്ക് ഒരു കുട്ടിയുമുണ്ട്. എന്നാല്‍ തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതോടെ പിങ്കി തന്നെ ഉപേക്ഷിക്കുകയും വിലപ്പെട്ട വസ്തുക്കളും രേഖകളുമായി കടന്നുകളയുകയുമായിരുന്നു. പിങ്കി പിന്നീട് മറ്റ് രണ്ടുപേരെ വിവാഹം കഴിച്ചു. ഇപ്പോള്‍ കൂടെയുള്ളയാള്‍ പിങ്കിയുടെ മൂന്നാമത്തെ ഭര്‍ത്താവാണെന്നും സുനില്‍ പോലീസിന് മൊഴി നല്‍കി.

എന്നാല്‍ സുനില്‍ തന്റെ ഭര്‍ത്താവല്ലെന്ന് പിങ്കി പറയുന്നു. സുനില്‍ തന്റെ റേഷന്‍ കാര്‍ഡ് തട്ടിയെടുത്ത് ഭര്‍ത്താവെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതായും പിങ്കി വ്യക്തമാക്കി. ഇതോടെ പോലീസ് ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലാണ്. ബന്ധം തെളിയിക്കുന്ന നിയമപരമായ രേഖകള്‍ ഹാജരാക്കാന്‍ മൂവരോടും ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button