NewsIndia

സമാജ് വാദി പാർട്ടി പിളർപ്പിലേക്ക്; അച്ഛനും മകനും തമ്മിലുള്ള തർക്കം രൂക്ഷം

ലഖ്നൗ : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി പിളർപ്പിലേക്ക് .മുലായം സിംഗ് യാദവിനെ അനുകൂലിക്കുന്നവരും മകൻ അഖിലേഷിനെ അനുകൂലിക്കുന്നവരും ചേരി തിരിഞ്ഞുള്ള തർക്കവും ഇരു വിഭാഗങ്ങളും എതിർഭാഗത്തുള്ളവരെ പുറത്താക്കുന്ന നടപടികളും ആരംഭിച്ചതോടെയാണ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്ന അവസ്ഥയിലെത്തിയത്.ശിവപാൽ യാദവിന്റെ അടുത്ത അനുയായികളെ അഖിലേഷ് യാദവ് മന്ത്രി സഭയിൽ നിന്ന് പുറത്താക്കിയതോടെയാണ് തർക്കം പരസ്യമാകുന്നത് . തുടർന്ന് അഖിലേഷിന്റെ പാർട്ടി അദ്ധ്യക്ഷ പദവി മുലായം എടുത്തു കളയുകയും അത് ശിവപാലിന് നൽകുകയും ചെയ്തു.

പിന്നീട് രാഷ്ട്രീയക്കാരനുമായ മുക്തർ അൻസാരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുലായം സിംഗ് യാദവിന്റെ അനുജൻ ശിവപാൽ യാദവിന്റെ വകുപ്പുകൾ അഖിലേഷ് എടുത്തുമാറ്റുകയും മുലായം സിംഗ് യാദവ് ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.പിന്നീട് അഖിലേഷിന്റെ വിശ്വസ്തനായ ഉദയ് വീർ സിംഗിനെ പാർട്ടിയിൽ നിന്ന് ശിവപാൽ യാദവ് പുറത്താക്കി,അഖിലേഷിനു പിന്തുണയുമായി മുലായം സിംഗിന്റെ അടുത്ത ബന്ധു രാം ഗോപാൽ യാദവും രംഗത്തെത്തി. ഇതോടെ അടുക്കള രഹസ്യം അങ്ങാടിപ്പാട്ടായി.

തുടർന്ന് അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി പദവി അഖിലേഷിന് നല്കുകയില്ലെന്ന പരോക്ഷ പ്രതികരണവുമായി മുലായം സിംഗ് യാദവ് രംഗത്തെത്തി.അഖിലേഷിനെ മുന്നിൽ നിർത്തിയല്ലാതെ യു പി പിടിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അംഗങ്ങൾക്ക് രാം ഗോപാൽ യാദവ് കത്തയച്ചതിനെത്തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായി.പാർട്ടിയിലെ പ്രശ്നങ്ങൾ സർക്കാരിനെയും ബാധിക്കുന്നുണ്ട്. ഇത് തങ്ങൾക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സമാജ് വാദി പാർട്ടി പിളർപ്പിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button