India

ഇന്ത്യയിലും ഗൾഫിലുമായി 1.63 ലക്ഷം കോടിയുടെ വ്യാജമരുന്നു വിൽപന

     ഇന്ത്യയിലും ഗൾഫ്‌ രാജ്യങ്ങളിലുമായി മാത്രം വിപണിവാഴുന്നത്‌ 1.63 ലക്ഷം കോടി രൂപയുടെ വ്യാജ ഔഷധങ്ങൾ. ആഗോള ഓൺലൈൻ വിപണികളിലൂടെ ഒരു വർഷം വിറ്റഴിക്കുന്നത്‌ ആറു ലക്ഷം കോടിയിൽപരം രൂപയുടെ വ്യാജമരുന്നുകളെന്ന്‌ ലോകാരോഗ്യ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന കണക്ക്‌.
 ഇതിൽ ഒന്നേകാൽ ലക്ഷം കോടിയും വന്നുമറിയുന്നത്‌ ഓൺലൈൻ മരുന്നു തട്ടിപ്പിന്റെ പറുദീസയായ ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. മരണം വിതയ്ക്കുന്ന ഈ കള്ളമരുന്നു വിപണിക്ക്‌ കടിഞ്ഞാണിടാൻ ശ്രമിക്കാത്ത മുഖ്യരാജ്യം ഇന്ത്യയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓൺലൈനിലൂടെ വിറ്റഴിക്കുന്ന 95 ശതമാനം മരുന്നുകളും ആരോഗ്യത്തിനു ഹാനികരവും മാരകവുമാണെന്നും റിപ്പോർട്ടിൽ മൂന്നാര്റിയിപ്പു നൽകുന്നു.

    ഇത്തരം മരുന്നുകൾക്കെതിരേ യുഎഇ ആരോഗ്യവകുപ്പ്‌ അതീവ ജാഗ്രതാനിർദേശം നൽകി. രോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ, ടാബ്ലറ്റുകൾ, കാപ്സ്യൂളുകൾ, ആന്റി ബയോട്ടിക്കുകൾ, സിറപ്പുകൾ, പോഷക ടോണിക്കുകൾ, സമീകൃതാഹാര ഗുളികകൾ എന്നിവയാണ്‌ ഓൺ ലൈനിലൂടെ ആഗോള വിപണികളിൽ വന്നുമറിയുന്നതെന്ന്‌ യുഎഇ പൊതുജനാരോഗ്യ ഔഷധവിൽപ്പന ലൈസൻസ്‌ കാര്യ അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമീരി അറിയിച്ചു. അമിതമായ ഹൃദയമിടിപ്പ്‌, ഛർദ്ദി, കടുത്ത പനി, വൃക്കകളുടെ തകർച്ച, ഹൃദയാഘാതം എന്നിവയ്ക്കു കാരണമാകുന്ന ഈ മരുന്നുകളുടെ ഉപയോഗം ക്രമേണ മരണത്തിലേയ്ക്കു നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    വ്യാജ ഔഷധങ്ങളുടെ ഓൺലൈൻ വിൽപ്പനയ്ക്കും അധോലോക മരുന്നു നിർമാണ കമ്പനികൾക്കുമെതിരെ യുഎഇ ആരോഗ്യവകുപ്പ്‌ ലോകാരോഗ്യ സംഘടനയുടെയും യുഎസ്‌ ഫുഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്മിനിസ്ട്രേഷന്റേയും ഇന്റർപോളിന്റേയും ലോക കസ്റ്റംസ്‌ സംഘടനയുടെയും സഹായത്തോടെ ഉന്മൂലന നടപടികൾ സ്വീകരിക്കും.
           ഇതിന്റെ ഭാഗമായി യുഎഇയിൽ വ്യാജമരുന്നുകൾക്കെതിരായ പോരാട്ടത്തിന്‌ അടുത്തിടെ ഒരു സാർവദേശീയ സമ്മേളനം തന്നെ വിളിച്ചുകൂട്ടി കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. ഓൺലൈൻ മരുന്നു വിൽപ്പനയ്ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനും ഈ അധോലാക വിപണി തകർക്കാനുമുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാനും നടപടികൾ ആരംഭിച്ചുകഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button