കൃത്യമായി മീറ്റിങ്ങുകള്‍ക്ക് ഹാജരാകാത്ത പന്ത്രണ്ട് പാര്‍ലമെന്ററി കമ്മറ്റി അംഗങ്ങളെ ബി ജെ പി പുറത്താക്കി.
വരുണ്‍ ഗാന്ധി,വിനോദ് ഖന്ന, കീര്‍ത്തി ആസാദ് തുടങ്ങിയ പ്രമുഖരും പുറത്താക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടും.പാര്‍ട്ടിയുടെ പല മുന്നറിയിപ്പുകള്‍ക്ക് ശേഷവും അച്ചടക്കം പാലിയ്ക്കാതിരുന്ന പന്ത്രണ്ട് പേരാണ് പുറത്തായിരിയ്ക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണ്‍ വിന്റര്‍ സെഷനുകളാണ് ഇവര്‍ പങ്കെടുക്കാതെ വിട്ടുകളഞ്ഞത്.
“ചില അംഗങ്ങള്ക്ക് ഒന്നിനും സമയമില്ല.പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്ന ഉത്തരവാദപ്പെട്ട സുപ്രധാന മീറ്റിങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ സമയമില്ലാത്തവര്‍ക്ക് പകരം പുതിയ അംഗങ്ങളെ പാര്‍ലമെണ്ടറി കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു”വെന്ന് പാര്‍ട്ടി വക്താവ് വെങ്കയ്യ നായിഡു അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്ന നിലയില്‍ പാര് ലമെന്റ് നടപടികളില്‍ കൃത്യമായി പങ്കെടുക്കുകയും ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സജീവമാവുകയും ചെയ്യണമെന്നു പ്രധാനമന്ത്രി നേരത്തെ തന്നെ കര്‍ശനമായി നിര്‍ദേശം നല്‍കിയിരുന്നു..ഇതൊന്നും ചെവിക്കൊള്ളാഞ്ഞിട്ടാണ് ഈ അറ്റകൈ പ്രയോഗം.
പുറത്താക്കപ്പെട്ട പ്രതിനിധികള്‍ മാധ്യമങ്ങളോട്പ്രതികരിയ്ക്കാന്‍ തയ്യാറായില്ല.സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്നതാണ് പലരും ഉന്നയിയ്ക്കാന്‍ സാധ്യതയുള്ള ന്യായം.എന്താണെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തില്‍ കര്‍ശന നിലപാടുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ബി ജെ പിയുടെ തീരുമാനം
Post Your Comments