സൂര്യാഘാതമേല്‍ക്കുന്ന ആളുകളുടെ എണ്ണം ഇന്ത്യയിൽ കഴിഞ്ഞ 30 വർഷമായി ഓരോ വർഷംതോറും വർദ്ധിച്ചുവരികയാണ്. 2004 മുതൽ 2013 വരെയുള്ള കാലയളവിൽ സൂര്യാഘാതമേറ്റ് മരിക്കുന്നവരുടെ എണ്ണം 61 ശതമാനമായി വർദ്ധിച്ചത് നമ്മെ മൊത്തം ഭീതിയിലാഴ്ത്തുന്നു.
കേരളത്തിൽ പരമാവധി 37 ഡിഗ്രി സെൽഷ്യസ് വരെ മെയ് മാസം ചൂടു വർദ്ധിക്കുന്നു. 10 വർഷം മുമ്പ് ഈ ചൂടിൽ അനുഭവപ്പെട്ട ശാരീരിക അസ്വാസ്ഥ്യതയേക്കാൾ 100 ഇരട്ടിയോളം തീവ്രത കൂടി വരുന്നു.
ആഗോള താപനവും അമിത ബാഷ്പീകരണവും തുടർച്ചയായുള്ള ഉഷ്ണക്കാറ്റും മറ്റും അന്തരീക്ഷത്തെ വരണ്ടതാക്കി തീർക്കുകയും ശരീരത്തിലെ ജലകണങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നതാണ് ഈ പ്രശ്നത്തിന് കാരണം. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഉഷ്ണം 48 ഡിഗ്രി സെൽഷ്യസായി കഴിഞ്ഞ ദിവസം വർദ്ധിച്ചിരുന്നു. 1944 ലും ഉഷ്ണം 48 ഡിഗ്രി സെൽഷ്യസായി വർദ്ധിച്ചിട്ടുണ്ട്. എന്നാൽ അന്നില്ലാത്ത ഉഷ്ണത്തിന്റെ കാഠിന്യവും അസ്വാസ്ഥ്യവും ഇന്ന് കൂടുതലായി കാണുന്നു. വായുവിന്റെ ഘടനയിൽ (വിവിധ വാതകങ്ങളുടേയും സൂക്ഷ്മ മാലിന്യപൊടിപടലങ്ങളുടേയും അളവ്) വന്ന ഭൗതിക മാറ്റമാണ് ഇതിന് കാരണമായത്.
ഉഷ്ണത്തെ സാധാരണയായി രണ്ടു രീതിയിലാണ് വർഗീകരിക്കേണ്ടത്. സൂര്യന്റെ ചൂടുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നുണ്ടെങ്കിൽ ശരീരത്തിലെ ജൈവിക പ്രവർത്തനങ്ങളെ താറുമാറാക്കാത്ത വായുഘടനയിൽ മാറ്റം വരുത്താത്ത അന്തരീക്ഷത്തിലെ വായുഘടനയിലെ വ്യതിയാനമാണ് സ്വാഭാവിക ഉഷ്ണം. ഈ മാറ്റത്തിൽ ശരീരത്തിന് ഉൾക്കൊള്ളാൻ പറ്റാവുന്ന രീതിയിലുള്ള വായുവിന്റെ ഭൗതികമാറ്റം മാത്രമേ സംഭവിക്കുന്നുള്ളൂ. എന്നാൽ, വായുവിലടങ്ങിയിട്ടുള്ള ഭൗതിക മാറ്റങ്ങൾ- (കാർബൺ, പൊടിപടലങ്ങൾ, ഹീലിയം, ഹൈഡ്രജൻ, നിയോൺ, കാർബൺ മോണോക്സൈഡ് തുടങ്ങിയവയുടെ അളവ് വർദ്ധനവ്) ഉഷ്ണത്തിന്റെ പ്രധാന കാരണമാവുകയും അവ വായുവിന്റെ സ്വാഭാവിക ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. ഇവ ശ്വസനത്തിലൂടെ ശരീരത്തിലകപ്പെടുകയും ശരീരത്തിലെ ജൈവിക പ്രവർത്തനങ്ങളെ താറുമാറാക്കുകയും ചെയ്യുന്ന പത്തോളജിക്കൽ അയണൈസ്ഡ് ഹീറ്റ് അഥവാ അസ്വാഭാവിക ഉഷ്ണം.
2015ൽ മാത്രം ആന്ധ്രയിലും തെലങ്കാനയിലുമായി അത്യുഷ്ണം കാരണം മരണമടഞ്ഞവരുടെ സംഖ്യ 600ൽ കൂടുതലാണ്. ഇവരിൽ 90 ശതമാനവും വയലുകളിൽ ജോലി ചെയ്യുന്നവരും വെയിൽകൊണ്ട് റോഡുകളിലും മറ്റു തുറന്ന സ്ഥലങ്ങളിലും ജോലി ചെയ്യുന്നവരുമായിരുന്നു. ആന്ധ്രയിലെ കൃഷ്ണ, ഗുണ്ടൂർ എന്നിവിടങ്ങളിലെ ഉഷ്ണം 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ടെങ്കിലും 2000 -2001 കാലഘട്ടത്തിൽ വർദ്ധിച്ച 46 ഡിഗ്രി സെൽഷ്യസിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് 2015ൽ ജനങ്ങൾ നേരിട്ടത്. ചൂടിന് കാഠിന്യവും അസഹനീയതയും കൂടുതലാണ്. വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബൺഡയോക്സയിഡ്, കാർബൺ മോണോക്സയിഡ് തുടങ്ങി വിഷലിപ്ത വാതകങ്ങൾ അന്തരീക്ഷ പാളികളിൽ തങ്ങിനിൽക്കുകയും ശ്വാസോച്ഛാസ പ്രക്രിയയിൽ ഈ സൂക്ഷ്മ കണങ്ങൾ ശ്വാസനാളങ്ങളുടെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ താറുമാറാക്കുകയും, ഉഷ്ണത്തോടുകൂടി ശാരീരിക അസ്വസ്ഥതയും സൃഷ്ടിക്കുന്നു എന്നതാണ് പുതിയ പ്രതിഭാസം.
അയണൈസ്ഡ് ഹീറ്റ് അടങ്ങിയ വാതകങ്ങൾ ശ്വസിക്കുന്നത് കാരണം ആന്തരിക അവയവങ്ങൾ ചൂടുപിടിക്കുകയും ശരീരത്തിൽ നിന്ന് പുറത്തുകടക്കാനിത്തരം ചൂടുവായു ശ്രമിക്കുമ്പോഴാണ് വിമ്മിഷ്ടമനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ കണങ്ങൾ തണുത്തതായി മാറുമ്പോൾ ശരീരത്തിലെ അയണൈസ്ഡ് ഹീറ്റ് എളുപ്പത്തിൽ പുറത്തുകടക്കുകയും അന്തരീക്ഷത്തിലെ തണുപ്പുമായി ചേർന്ന് അവ ന്യൂട്രലൈസ് ചെയ്യപ്പെടുന്നു എന്നതിനാൽ ശാരീരികാസ്വാസ്ഥ്യത കുറയും. എന്നാൽ ഉഷ്ണകാലത്ത് അന്തരീക്ഷത്തിലെ ഉഷ്ണം ശരീരത്തിലുള്ള അയണൈസ്ഡ് ഹീറ്റ് പുറത്തു കടക്കാൻ പറ്റാത്ത അവസ്ഥ വരികയും ശരീരത്തിലും അന്തരീക്ഷത്തിലും ഒരേ തരത്തിലുള്ള ഊഷ്മാവ് ഉള്ളതിനാൽ ഇവ പുറത്തുകടക്കാൻ കഴിയാതെ വിമ്മിഷ്ടം അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നിർജ്ജലീകരണത്തിന് കാരണമാവുകയും പെട്ടെന്ന് കുഴഞ്ഞുവീഴുകയും ചെയ്യുന്നു.
ഇന്ത്യയിൽ വർദ്ധിച്ചിട്ടുള്ള ഉഷ്ണത്തിന് ഒരു കാരണം ഓസോൺ പാളികളുടെ ശോഷണമാണെന്ന് പറയാം. ജനസംഖ്യ – വൃക്ഷ അനുപാതം കുറയുന്നതും അത്യുഷ്ണം വർദ്ധിക്കുന്നതിന് കാരണമാകുന്നു. ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് അവർക്ക് ശ്വസിക്കുന്നതിനാവശ്യമായ ശുദ്ധമായ വായു നൽകുന്ന വൃക്ഷങ്ങൾ വർദ്ധിക്കുന്നില്ല എന്നത് ഉഷ്ണം വർദ്ധിക്കുന്നതിന് കാരണമായിത്തീരുന്നു.
Post Your Comments