ഇനി വൈകുന്നേരങ്ങളില്‍ സീരിയലുകള്‍ വേണ്ട എന്ന് നിയമസഭയില്‍ തീരുമാനമായി.ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബഹളത്തിനിടയില്‍ വോട്ടിനിട്ടാണ് സ്പീക്കര്‍ ബില്‍ പാസ്സാക്കിയത്.സീരിയല്‍ രംഗത്ത് സെന്‍സര്‍ ബോര്‍ഡ് കൊണ്ടുവരാനും തീരുമാനമായി.
ഞെട്ടിയോ?കുട്ടികള്‍ക്കായി സംഘടിപ്പിച്ച മാതൃകാ നിയമസഭയിലാണ് ഈ ബില്‍ പാസ്സായത്.ഇന്നലെ പഴയ നിയമസഭയില്‍ സ്റ്റുഡന്റ്റ് പോലീസ് കേഡറ്റുകളുടെ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് മോഡല്‍ അസംബ്ലി നടന്നത്.സീരിയല്‍ രംഗത്ത് സെന്‍സര്‍ ബോര്‍ഡ് സ്ഥാപിയ്ക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച.കുടുംബാന്തരീക്ഷം മലിനപ്പെടുത്തുന്ന സീരിയലുകള്‍ നിരോധിയ്ക്കണമെന്ന ശബ്ദമാണ്വികുട്ടിസഭയില്‍ ഉയര്‍ന്നുകേട്ടത്.വിധ ജില്ലകളിലെ നാനൂറ് സ്കൂളുകളില്‍ നിന്നായി അറുനൂറിലധികം കേഡറ്റുകള്‍ പങ്കെടുത്തു.
Post Your Comments