KeralaNewsIndia

കമിതാക്കള്‍ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മാംഗ്ലൂര്‍: വിവാഹിതരായ കമിതാക്കള്‍ മാംഗ്ളൂരിലെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോട്ടയം ജില്ലയിലെ മുണ്ടാര്‍ എഴുമാന്തുരുത്ത് മഞ്ചു ഭവനില്‍ മനോഹരന്‍റെ മകള്‍ മഞ്ചു (28). വൈക്കം തലയോലപ്പറമ്പ് സ്വദേശി മാത്യു (34) എന്നിവരാണു മരിച്ചത്. മാംഗ്ലൂരിലെ ശക്‌തിനഗറിനടുത്ത്‌ വാടകവീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ്‌ മൃതദഹങ്ങള്‍ കണ്ടെത്തിയത്‌.

തലയോലപ്പറമ്പില്‍ ഒരു ഇലക്‌ട്രോണിക്‌ ഷോപ്പില്‍ ജീവനക്കാരനായിരുന്നു മാത്യു. ഇവിടെ തന്നെ ലാബ്‌ ടെക്‌നീഷ്യനായിരുന്നു മഞ്‌ജു. കഴിഞ്ഞ ഫെബ്രുവരി നാലിനാണ്‌ ഇരുവരും മംഗളുരുവിലേക്ക്‌ പോയത്‌. മഞ്‌ജുവിനെ കാണാനില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഭര്‍ത്താവ്‌ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. വേറെ ജോലി അന്വേഷിക്കാനെന്ന്‌ പറഞ്ഞാണ്‌ മാത്യു വീട്ടില്‍ നിന്ന്‌ പോയത്‌. ഒരു മാസമായി ഇവര്‍ മംഗളുരുവിലെ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു.

ഞായറാഴ്‌ച വാതില്‍ തുറക്കാഞ്ഞത്‌ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ്‌ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തങ്ങളെ ഒന്നിച്ചു സംസ്‌കരിക്കണമെന്നും മാത്യുവിന്റെ കാറും ലാപ്‌ടോപ്പും മഞ്‌ജുവിന്റെ കുട്ടിക്ക്‌ നല്‍കണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്‌. ഭര്‍ത്താവിനോട്‌ ക്ഷമാപണം നടത്തി മഞ്‌ജു എഴുതിയ ഒരു കത്തും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button