ആറ് മാസം മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോഷക പ്രദമായ സമ്പൂര്‍ണ്ണ ആഹാര പദ്ധതിയാണ് അമൃതം പൂരക പോഷകാഹാരം.ഇത് ഒരു കുടുംബശ്രീ സംരഭമാണ്.
പത്തനംതിട്ട ജില്ലയിലെ എട്ട് ഗ്രാമശ്രീ യൂണിറ്റുകളില്‍ നിന്നാണ് ഇതുണ്ടാക്കുന്നത്. ഗോതമ്പ്, കപ്പലണ്ടി, കടലപ്പരിപ്പ്, സോയാബോള്‍ എന്നിവയാണ് അമൃതം പൂരക പോഷകാഹാരത്തിലെ ഉളളടക്കം. ഗോതമ്പ് വൃത്തിയായി കഴുകിയുണക്കി മുകളില്‍പറഞ്ഞ സാധനങ്ങളുമായി വെവ്വേറെ വറുത്തെടുത്ത് പഞ്ചസാര ചേര്‍ത്ത് പൊടിച്ച് പാക്കറ്റുകളില്‍ നിറയ്ക്കുന്ന ജോലിയാണ് ഇവിടെ നിര്‍വ്വഹിക്കുന്നത്. ഈ പൊടി 50 ഗ്രാം വീതം പ്രത്യേകം തയ്യാറാക്കിയ പായ്ക്കറ്റുകളിലാക്കി ഇരവിപേരൂര്‍ , കോയിപ്രം, തോട്ടപ്പുഴശ്ശേരി, അയിരൂര്‍, പുറമറ്റം, എഴുമറ്റൂര്‍ എന്നീ അങ്കന്‍വാടികളില്‍ വിതരണം ചെയ്യുന്നു. കുടുംബശ്രീ മിഷന്റെ തിരുവനന്തപുരത്തുള്ള പരിശീലന കേന്ദ്രത്തില്‍ നിന്നും വിദഗ്ധ പരിശീലനം സിദ്ധിച്ച 17 കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവിടെ പ്രവര്‍ത്തി എടുക്കുന്നത്.
ഒരു ദിവസം 200 രൂപയാണ് ഇവരുടെ വേതനം.
ആഴ്ചയില്‍ 6 ദിവസം ജോലി ചെയ്യണം. ഒരു ദിവസം 800 കിലോ പൊടി ഉത്പാദിപ്പിക്കണം. കൗമാരക്കാര്‍ക്കും, അമ്മമാര്‍ക്കും ഉപയോഗിക്കുന്നതിനുവേണ്ടിയുളള പോഷകാഹാരവും ഇവിടെ നിര്‍മ്മിച്ച് പാക്ക് ചെയ്യുന്നുണ്ട്.
ഇതില്‍ പച്ചരി , ഉഴുന്ന്, ചെറുപയര്‍, സോയ, റാഗി എന്നീ സാധനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ടി.എച്ച്.ആര്‍.എസ്. പദ്ധതി പ്രകാരം കേരള സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിലൂടെ സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരമുള്ള പൂരക പോഷകാഹാരത്തിന്റെ ഗുണഭോക്താക്കള്‍ അംഗന്‍വാടിയിലെ കുട്ടികളാണ്.
Post Your Comments