ന്യൂഡല്‍ഹി: കനയ്യകുമാറടക്കം അഞ്ചു ജെ.എന്‍യു വിദ്യാര്‍ഥികളെ ബഹിഷ്കരിക്കാന്‍ ഉന്നതാധികാര സമിതി നിര്‍ദേശം. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷിച്ച സമിതിയാണ് കനയ്യ അടക്കമുള്ള വിദ്യാര്‍ഥികളെ ബഹിഷ്കരിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. കനയ്യക്കു പുറമേ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെയും മറ്റു രണ്്ടുപേരെയും ബഹിഷ്കരിക്കാനാണ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിസി എം. ജഗദീഷ്കുമാറായിരിക്കണം അന്തിമ തീരുമാനം കൈക്കൊള്ളേണ്്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments