India

“രാഷ്ട്രമാണ് രാഷ്ട്രീയത്തേക്കാള്‍ വലുത്” ശ്രീ ശ്രീ രവിശങ്കര്‍

രാജ്യത്തിന്റെ പൊതുപരിപാടികളെ രാഷ്ട്രീയവല്‍ക്കരിച്ച് കാണരുതെന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ ഉപദേശം.വിശ്വസാംസ്ക്കാരിക സംഗമത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങള്‍ കുറച്ചുകൂടി പക്വത കാണിയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

         തുടക്കത്തില്‍ വിവാദങ്ങളുണ്ടായിരുന്നെങ്കിലും വന്‍ വിജയമായിരുന്നു സാംസ്ക്കാരിക സംഗമം.പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
        അടുത്ത വര്‍ഷത്തെ സാംസ്ക്കാരികോല്‍സവത്തിന് ഓസ്ട്രേലിയ,മെക്സിക്കോ എന്നീ രാജ്യങ്ങള്‍ വേദിയൊരുക്കാന്‍ തയ്യാറായി വന്നിട്ടുണ്ട്.നദിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ചെയ്തിട്ടില്ല.ഹരിത ട്രിബ്യൂണല്‍ വിധിച്ചത് പിഴയല്ല നഷ്ടപരിഹാരമാണ്.എത്രയും പെട്ടെന്ന് യമുനാതീരത്തെ പൂര്‍വ്വ സ്ഥിതിയിലെത്തിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദ്യയെക്കൂടാതെ ന്യൂസിലണ്ട്,ജര്‍മ്മനി,പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ വിവിധ പരിപാടികള്‍ അരങ്ങേറി.


      കേരളത്തില്‍ നിന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം,ശാന്തിഗിരി സ്വാമി ഗുരുരത്നം ഗുരു തപസ്വി,സ്വാമി ഉദിത് ചൈതന്യ,സയദ് സാദിക്ക് അലി തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ലോക സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍,രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍,കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്,രാജ്നാഥ് സിംഗ്,വെങ്കയ്യ നായിഡു,അരുണ്‍ ജയ്റ്റ്ലി,സുരേഷ് പ്രഭു,പിയൂഷ് ഗോയല്‍,വി കെ സിംഗ് എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button