കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിയുടെ ഇന്ത്യാ പ്രണയത്തില്‍ അദ്ദേഹത്തോട് ലജ്ജ തോന്നുന്നുവെന്ന് മുന്‍ പാക് നായകന്‍ ജാവേദ് മിയാന്‍ദാദ്. ഇന്ത്യക്കാരില്‍ നിന്ന് ലഭിക്കുന്ന സ്നേഹം തങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് ലഭിക്കില്ലെന്ന അഫ്രീദിയുടെ പ്രസ്താവന ഞെട്ടലും വേദനയുമുണ്ടാക്കി. കളിക്കാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തി സ്വയം നാണം കെടുകയാണെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ മിയാന്‍ദാദ് തുറന്നടിച്ചു.
ഈ കളിക്കാര്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് സ്വയം നാണംകെടുകയാണ്. അഫ്രീദി നിങ്ങളോട് എനിക്ക് ലജ്ജ തോന്നുന്നു- ആജ് ടി.വി ചാനലിനോട് മിയാന്‍ദാദ് പറഞ്ഞു.
ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ അഫ്രീദിയും മുതിര്‍ന്ന താരം ഷോഐബ് മാലിക്കും ഇന്ത്യ ഒരുക്കിയിരിക്കുന്ന സുരക്ഷയെ പ്രശംസിച്ചിരുന്നു. ഇന്ത്യയില്‍ ഇതുവരെ സുരക്ഷാഭീഷണി അനുഭവപ്പെട്ടിട്ടില്ലെന്നാണ് ഇരുതാരങ്ങളും പറഞ്ഞത്.
കരിയറിന്റെ അവസാന നാളുകളില്‍ നില്‍ക്കുന്ന താന്‍ മറ്റ് എവിടെയും കളിക്കുന്നതിനേക്കാള്‍ സന്തോഷത്തോടെ കളിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയില്‍നിന്ന് ലഭിച്ച സ്‌നേഹം ഒരിക്കലും മറക്കില്ല. ഇത്രയും സ്‌നേഹം പാകിസ്ഥാനില്‍ നിന്ന് പോലും തനിക്ക് ലഭിക്കില്ലാ എന്നും അഫ്രീദി പറഞ്ഞിരുന്നു.
Post Your Comments