പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ പട്ടാപ്പകൽ വെട്ടിവീഴ്ത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് കീഴടങ്ങി.
ആക്രമണത്തിൽ പെൺകുട്ടിയുടെ ഭർത്താവ് മരിച്ചു.യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജാതീയമായ പ്രശ്നങ്ങളാണ് കാരണം.പിതാവ് ചിന്നസ്വാമി ഏര്‍പ്പെടുത്തിയ ക്വൊട്ടെഷന്‍ സംഘമാണ് ആക്രമണം നടത്തിയത്.
മറയൂരിന്റെ അതിർത്തിപട്ടണമായ ഉദുമലപേട്ടയിലെ ബസ് സ്റ്റാൻഡിനു മുന്നില്‍ ബസ് കാത്തുനിന്ന ശങ്കറും(22) കൌസല്യ(19)യുമാണ് ആക്രമണത്തിനിരയായത്.ബൈക്കില്‍ വന്ന സംഘം ഇവരെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു.ശങ്കര്‍ തല്‍ക്ഷണം മരിച്ചു.കൌസല്യ ഗുരുതരാവസ്ഥയിലാണ്. ശങ്കർ പൊള്ളാച്ചി എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. എട്ടുമാസം മുന്പാണ് ഇയാൾ കൗസല്യയെ വിവാഹം ചെയ്തത്.ഈ വിവാഹത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.ആ പകയാണ് പിതാവ് ചിന്നസ്വാമിയെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്.
ക്വോട്ടേഷന്‍ സംഘത്തിന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.
Post Your Comments