ക്രിക്കറ്റ് വെറുമൊരു വിനോദം മാത്രമല്ല.അത് ഒരു ദേശീയവികാരം കൂടിയാണ്.അതുകൊണ്ട് തന്നെ ക്രിക്കറ്റ് മത്സരങ്ങളുടെ വിജയപരാജയങ്ങള്‍ കളിക്കളത്തിന്റെ ലഹരിയ്ക്കും അപ്പുറത്താണ്.അതുകൊണ്ട് തന്നെ ലോകകപ്പ് പോലെയുള്ള മത്സരങ്ങള്‍നമുക്ക് ദേശീയോത്സവങ്ങള്‍ പോലെയാണ്.
എന്നാല്‍ കാഴ്ച്ചയില്ലാത്തവരുടെ ക്രിക്കറ്റ് എന്ന് കേള്‍ക്കുമ്പോള്‍ അത് എങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ടോ?2012 ല് പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ബ്ലൈന്റ് ക്രിക്കറ്റ് ടീമംഗങ്ങള്‍ ലോകകപ്പ് നേടിയിട്ടും അതിന്റെ ആരവങ്ങള്‍ നമ്മുടെ മനസ്സില്‍ ബാക്കിയില്ലാതെ പോയത് ഒരു പക്ഷെ അത് എന്ത്,എങ്ങനെ എന്നൊക്കെയുള്ള അജ്ഞത കൊണ്ടാവാം.
കാഴ്ച്ചയില്ലാത്തവര്‍ക്ക് ദൈവം കേള്‍വി എന്ന ഇന്ദ്രിയത്തിന് മൂര്‍ച്ച കൂട്ടി നല്‍കും.ആ പ്രത്യേക ശേഷിയുപയോഗിച്ചാണ് അന്ധരുടെ ക്രിക്കറ്റ് രീതികള്‍. സാധാരണ ക്രിക്കറ്റ് കളിയില്‍ നിന്ന് വ്യത്യസ്തമാണ് ബ്ലൈന്ട് ക്രിക്കറ്റ്.റെഡി എന്ന് ബൌളര്‍ വിളിച്ച് ചോദിയ്ക്കും.ബാറ്സ്മാന്‍ റെഡി ആണെങ്കില്‍ യെസ് എന്ന് പറയും.പ്ലേ എന്ന് പറയുന്നതിനൊപ്പം ബൌള്‍ ചെയ്യും.അതിനു മുന്‍പ് ബാറ്സ്മാന് സ്റ്റാമ്പ് തൊട്ട് നോക്കി അനുയോജ്യമായ സ്ഥാനമുറപ്പിയ്ക്കാം.ബെയിലുകള്‍ ഉറപ്പിച്ച നിലയിലാണ്.അതുകൊണ്ട് തെറിച്ചുപോയി അപകടമുണ്ടാവില്ല.
ബൌളിങ്ങും വ്യത്യസ്തമാണ്..കൈകള്‍ കറക്കിഎറിയേണ്ടതില്ല..താഴ്ത്തിയാണ് എറിയുന്നത്..പിച്ചിന്റെ പാതിയിലുള്ള വരയ്ക്ക് മുന്നില്‍ കുത്തി പന്ത് ഉരുണ്ട് ബാറ്സ്മന്റെ അടുത്തു ചെല്ലും.ബോളിന്റെ ഉള്ളിലുള്ള മണികളുടെ കിലുക്കം ശ്രദ്ധിച്ചാണ് ബാറ്റ് വീശുന്നത്. കളിക്കാരുടെ എണ്ണം പതിനൊന്നു തന്നെ.ഫുള്ളി ബ്ലൈന്റ് വിഭാഗത്തില്‍ നാല്,പാര്‍ഷ്യലി ബ്ലൈന്റ് മൂന്നുപേര്‍,പാര്‍ഷ്യലി സൈറ്റഡ് നാല് പേര്‍.രാജ്യാന്തരമത്സരങ്ങള്‍ക്ക് പോകുമ്പോള്‍ റിസര്‍വ്വ് അടക്കം പതിനേഴു പേരുണ്ടാകും ടീമില്‍..ഡോക്റ്റര്‍മാര്‍ പരിശോധിച്ചതിനു ശേഷമാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്.പൂര്‍ണ്ണമായി അന്ധനാണെങ്കില്‍ റന്‍സ് ഇരട്ടിയായി കണക്കാക്കും .
സാധാരണ ക്രിക്കറ്റ് മത്സരങ്ങളുടെ പകിട്ടൊന്നുമില്ല ഈ മത്സരങ്ങള്‍ക്ക്..അവിടെ കോടികള്‍ ഒഴുകുമ്പോള്‍ ഇവിടെ സ്പോന്‍സര്‍ഷിപ്പിന് ആളെ കിട്ടാതെ ടീം തന്നെയില്ലാതാവുന്നു.24 മണിക്കൂര്‍ കവറേജുമായി പിന്നാലെ മാധ്യമപ്പടയില്ല.പരിശീലനകേന്ദ്രങ്ങള്‍ ഇല്ല.യാത്രയുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകള്‍..എന്നിട്ടും പ്രോല്സാഹനങ്ങളല്ല,പരിഹാസങ്ങളാണ് കൂടുതലും നേരിടേണ്ടി വരുന്നത്.എങ്കിലും ഈ പരാധീനതകള്‍ക്ക് നടുവിലും ഉള്‍ വെളിച്ചത്തില്‍ അവര്‍ നേടുന്ന വിജയത്തിന് പൊന്നിന്‍ തിളക്കമാണ്.അതറിയാതെ പോകുന്നത് നമ്മുടെ വീഴ്ച്ചയും.
Post Your Comments