തിരുവനന്തപുരം: എസ്ബിഐ-യില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പ കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവുകളോടെ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.
നാല് വര്‍ഷം വരെയുള്ള വായ്പ എടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് പുതിയ പദ്ധതി പ്രകാരം ഏപ്രില്‍ 30 വരെ വായ്പ തീര്‍പ്പാക്കാം.
ചില വിഭാഗങ്ങളെ പലിശയില്‍ 100 ശതമാനവും, മുതലില്‍ 90 ശതമാനവും ഇളവിനായി പരിഗണിക്കും. ഏതൊക്കെ വിഭാഗങ്ങളാണ് എന്നത് ഇനി പറയുന്നു:
വായ്പയെടുത്ത വിദ്യാര്‍ത്ഥി മാരകരോഗത്തിന് അടിമപ്പെടുകയോ ജോലി ചെയ്യാനുള്ള ശേഷി നഷ്ടപ്പെടുകയോ ചെയ്യുക. കൂടെ വായ്പയെടുത്ത രക്ഷകര്‍ത്താവ് മരിക്കുകയും കുടുംബങ്ങള്‍ക്ക് മറ്റ് വരുമാന മാര്‍ഗ്ഗം ഇല്ലാതിരിക്കുകയും ചെയ്യുക.
രക്ഷകര്‍ത്താവ് മാരകരോഗത്തിന് അടിപ്പെടുക, വിദ്യാര്‍ത്ഥിക്ക് ജോലി ലഭിക്കാതിരിക്കുകയും കുടുംബാംഗങ്ങള്‍ക്ക് മറ്റ് വരുമാന മാര്‍ഗ്ഗം ഇല്ലാതിരിക്കുകയും ചെയ്യുക.
വായ്പയെടുത്ത വിദ്യാര്‍ത്ഥിക്ക് മൂന്ന്‍ വര്‍ഷം വരെ തൊഴില്‍ ലഭിക്കാതിരിക്കുകയും കുടുംബത്തിന് മറ്റ് വരുമാന മാര്‍ഗ്ഗം ഇല്ലാതിരിക്കുകയും ചെയ്യുക.
ബന്ധപ്പെട്ട എസ്ബിഐ ശാഖയെ സമീപിച്ചാല്‍ ഇളവുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
Post Your Comments