ന്യൂഡല്‍ഹി : ശ്രീ ശ്രീ രവിശങ്കറിന്റെ ആര്ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ലോക സാംസ്കാരിക സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 155 രാജ്യങ്ങളില്‍ നിന്ന് കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ നിന്നായി 36,000 കലാകാരന്‍മാരും പരിപാടിയില്‍ വിരുന്നൊരുക്കും. കേരളത്തില്‍ നിന്നുള്ള 1310 കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും കഥകളിയും കലാപരിപാടിയുടെ ഭാഗമായി അരങ്ങേറും.
ഇന്ത്യയെ ലോകമറിയാന്‍ ആര്‍ട്ട് ഓഫ് ലിവിങ് സഹായിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുകയാണ് വേണ്ടതെന്നും ഇത്തരം വൈവിദ്ധ്യമായ സംസ്‌കാരം കൊണ്ടാണ് ലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞു.നൂറ്റിയന്‍പതോളം രാജ്യങ്ങളില്‍ വ്യാപൃതമായ ജീവനകലയ്ക്ക് ശ്രീ ശ്രീ രവിശങ്കറിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ശരീരത്തെ പിടിച്ചുകുലുക്കുന്ന സംഗീതം വിപണിയിലുണ്ട്. പക്ഷെ മനസിനെ പിടിച്ചുകുലുക്കുന്ന സംഗീതം ഭാരതത്തില്‍ മാത്രമാകും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments