ഇന്ത്യന്‍ ടീമിന്റെ താരത്തിളക്കത്തില്‍ നില്‍ക്കുമ്പോഴും സുരേഷ് റെയ്‌ന തന്റെ പഴയ കാലമൊന്നും മറന്നിട്ടില്ല. തന്റെ കൗമാര കാലത്ത് സംഭവിച്ച ചില കയ്‌പ്പേറിയ അനുഭവങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. കളിയാക്കലുകളും അവഗണനയും അപമാനവുമെല്ലാം സഹിച്ചാണ് റെയ്‌ന ഇന്നുകാണുന്ന ഈ നിലയിലേക്ക് എത്തിയത്.
ഒരിക്കല്‍ റെയ്‌ന തന്റെ 13-ാം വയസ്സില്‍ ട്രെയിന്‍ യാത്ര നടത്തുകയായിരുന്നു. യാത്രക്കിടെ ഉറങ്ങിപ്പോയ റെയ്‌നക്ക് തന്റെ നെഞ്ചില്‍ എന്തോ ഭാരം അനുഭവപ്പെട്ടു. കണ്ണുതുറന്ന് നോക്കിയപ്പോല്‍ ഒരു തടിയന്‍ കുട്ടി റെയ്‌നയുടെ നെഞ്ചിലിരിക്കുന്നു. താരത്തിന്റെ കൈകളാകട്ടെ കെട്ടിയിട്ട നിലയിലും. കുട്ടി കൂസലില്ലാതെ റെയ്‌നയുടെ മുഖത്തേക്ക് മൂത്രമൊഴിച്ചു. ഒരു വിധത്തിലാണ് ആ കുട്ടിയെ റെയ്‌ന തന്റെ ദേഹത്തു നിന്നും ഒഴിവാക്കിയത്.
ലഖ്‌നൗവിലെ സ്‌പോട്‌സ് ഹോസ്റ്റലിലും റെയ്‌നക്ക് സമാനമായ ഒട്ടേറ ദുരനുഭവങ്ങള്‍ ഉണ്ടായി. ഒരിക്കല്‍ മനം മുടുത്ത് ജീവിതം തന്നെ അവസാനിപ്പിക്കാന്‍ റെയ്‌ന തീരുമാനിച്ചത്രെ. മറ്റൊരിക്കല്‍ ഹോസ്റ്റലില്‍ വെച്ച് ഹോക്കി സ്റ്റിക്കുകള്‍ കൊണ്ട് കുട്ടികള്‍ തല്ലി. റെയ്‌നക്ക് സാരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ഒരു കുട്ടി കോമ പോലെ ഒരു അവസ്ഥയില്‍ ആയിപ്പോയി.
ഒരു വര്‍ഷം കടിച്ചുപിടിച്ചു നിന്ന ശേഷം റെയ്‌ന ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ചു. എന്നാല്‍ സഹോദരന്റെ നിര്‍ബന്ധം കാരണം റെയ്‌നയ്ക്ക് രണ്ട് മാസത്തിന് ശേഷം വീണ്ടും അവിടേക്ക് തന്നെ വരേണ്ടി വന്നു. എന്തെങ്കിലും ജോലി കിട്ടാന്‍ ഇവിടത്തെ സര്‍ട്ടിഫിക്കറ്റ് വേണം എന്നതായിരുന്നു സഹോദരന്റെ നിര്‍ബന്ധത്തിന് കാരണം.
നിലവില്‍ ടീം ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായ റെയ്‌ന, ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ നായകനാണ്.
Post Your Comments