NewsTechnology

ഐഫോണ്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ആപ്പിള്‍ ഐഫോണ്‍ 5എസിന്റെ വില 15,000 രൂപയിലും കുറയുമെന്നതാണ് പുതിയവാര്‍ത്ത. ആപ്പിള്‍ വിപണിയിലെത്തിക്കുന്ന പുത്തന്‍ മോഡലായ ഐഫോണ്‍ 5എസ്ഇ വിപണിയിലെത്തുന്നതോടെയാണ് ഐഫോണ്‍ 5എസിന്റെ വില കുത്തനെ കുറയുക. മാര്‍ച്ച് 21ന് ഐഫോണ്‍ 5എസ്ഇ അവതരിപ്പിക്കുമ്പോള്‍ തന്നെ ഐഫോണ്‍ 5 എസിന്റെ വില ആപ്പിള്‍ കുറയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന.

നാല് ഇഞ്ചാണ് ഐഫോണിന്റെ പറ്റിയ വലിപ്പമെന്ന് കരുതുന്നവര്‍ ഏറെ ആവേശത്തോടെയാണ് ഐഫോണ്‍ 5 എസ്ഇ യുടെ ലോഞ്ചിംഗിന് കാത്തിരിക്കുന്നത്. ഐഫോണ്‍ 6എസിന്റെ മിക്കവാറും എല്ലാ സവിശേഷതകളും പുതിയ മോഡലിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐഫോണ്‍ 6എസിലെ 3ഡി ടച്ച് സൗകര്യം ഐഫോണ്‍ 5എസ്ഇയില്‍ ഉണ്ടായേക്കില്ല.

ഇപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ 20,000 രൂപയോടടുപ്പിച്ച് വില്‍ക്കുന്ന ഐഫോണ്‍ 5 എസ് ആപ്പിളിന്റെ മികച്ച മോഡലുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഐഫോണ്‍ 5എസിന്റെ പഴയ രൂപത്തെ ഇഷ്ടപ്പെടുന്ന സ്മാര്‍ട് ഫോണ്‍ പ്രേമികളും നിരവധിയാണ്. ഐഫോണ്‍ 6 നേക്കാളും 6 പ്ലസിനേക്കാളും മികച്ച ഫോണായാണ് ഐഫോണ്‍ 5എസിനെ പലരും വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഐഫോണ്‍ 5 എസിന്റെ വില 15,000 രൂപയിലും കുറഞ്ഞാല്‍ വില്‍പനയില് കുതിച്ചുചാട്ടം പ്രതീക്ഷിക്കപ്പെടുന്നു.

എന്നാല്‍ 4 ഇഞ്ച് വലിപ്പം നിര്‍ബന്ധമുള്ള അത്യാധുനിക ഐഫോണ്‍ വേണ്ടവര്‍ക്ക് ഐഫോണ്‍ 5എസ്ഇ തന്നെയായിരിക്കും പറ്റിയ ഓപ്ഷന്‍. ഐഫോണ്‍ 6 എസിന്റെ എല്ലാ സവിശേഷതകളും ഐഫോണ്‍ 5എസ്ഇയിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. 30,000ത്തിനും 36,000ത്തിനും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്. വില അടക്കമുള്ള വിവരങ്ങള്‍ മാര്‍ച്ച് 21ന് നടക്കുന്ന ലോഞ്ചിംഗില്‍ ആപ്പിള്‍ അധികൃതര്‍ തന്നെ പരസ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button