ഒമാന്‍ : ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നാലാം ദിവസവും കനത്ത മഴയാണ് പെയ്തത്. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. മലവെള്ളപ്പാച്ചിലില്‍ പെട്ട് നാല് പേരും ഇടിമിന്നലേറ്റ് ഒരാളുമാണ് മരിച്ചത്. നാല് പേര്‍ സ്വദേശികളും ഒരാള്‍ ഇമറാത്തി സ്വദേശിയുമാണ്. മലയാളികളടക്കം അമ്പതിലധികം പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി വാദികളിലെ ഒഴുക്കില്‍ പെട്ടെങ്കിലും പോലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇടിമിന്നലോടെയുള്ള മഴയും ശക്തമായ കാറ്റും ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.
പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് വാദികളിലെ മലവെള്ള പാച്ചിലില്‍ വാഹനങ്ങള്‍ ഇറക്കിയതാണ് അപകടങ്ങള്‍ക്ക് കാരണമായത്. ഒമാന്റെ ഉള്‍ഭാഗങ്ങളിലെ പല റോഡുകളും ഗതാഗതം അസാധ്യമായ വിധം വെള്ളക്കെട്ടില്‍ മുങ്ങിക്കിടക്കുകയാണ്. പലയിടങ്ങളിലും റോഡുകള്‍ പോലും ഒലിച്ചു പോയിരിക്കുകയാണ്.
Post Your Comments