തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനത്തതോടെ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ അന്തരീക്ഷ താപനില ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പുറംജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പല ജില്ലകളിലും പുഴകളും മറ്റ് ജലശ്രോതസ്സുകള്‍ വറ്റിക്കഴിഞ്ഞു. മലയോരപ്രദേശങ്ങളില്‍ കാട്ടുതീ വ്യാപകമാണ്. ഒരാഴ്ചത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ചൂട് കുറയാന്‍ ഇത് കാര്യമായി സഹായിക്കില്ല. ഇതുവരെയുള്ളതില്‍ റെക്കോര്‍ഡ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലാണ് താപനില ഏറ്റവും ഉയര്‍ന്നത്. തൊട്ടുപിന്നില്‍ പാലക്കാടും. തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില.
Post Your Comments