Kerala

ഏ കെ ആന്‍റണി 3.23 ലക്ഷം രൂപ കടക്കാരന്‍

          കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി ഇപ്പോഴും കടക്കാരന്‍ .സമ്പാദ്യങ്ങള്‍ ഒന്നുമില്ലാത്ത നേതാവ് .രാജ്യസഭയിലേക്കു മല്‍സരിക്കാന്‍ പത്രിക സമര്‍പ്പിച്ചപ്പോഴാണ് ആന്റണിയുടെ ‘ദാരിദ്ര്യ കഥ പുറത്തുവന്നത്.

     പണമായി കൈയിലുള്ളത് 1000 രൂപ. തിരുവനന്തപുരം എസ്ബിഐയില്‍ 53,828 രൂപ ആന്റണിയുടെ അക്കൗണ്ടില്‍ ഉണ്ട്. എസ്ബിഐ ഡല്‍ഹി ശാഖയില്‍ 1, 21,632 രൂപ സേവിങ്സ് അക്കൗണ്ടിലും ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. ആകെ ബാങ്ക് നിക്ഷേപം 2.75 ലക്ഷം രൂപ. സ്വന്തമായി വാഹനമോ ആഭരണങ്ങളോ ഇല്ല. യുഎസിലെ മയോ ക്ലിനിക്കില്‍ ചികില്‍സയ്ക്കു പോയതിന്റെ വകയില്‍ 3.23 ലക്ഷം രൂപയുടെ ബില്‍ കുടിശികയാണ്.
        ഭാര്യ എലിസബത്തിനുള്ളത് 42,60,000 രൂപയും. രൊക്കം പണമായുള്ളത് 1000 രൂപ. ഭാര്യ എലിസബത്തിന്‍െറ കൈയില്‍ 7000 രൂപയും .ആന്‍റണിയുടെ സ്വന്തം പേരില്‍ തിരുവനന്തപുരം എസ്.ബി.ഐയില്‍ 53,828 ഡല്‍ഹി എസ്.ബി.ഐയില്‍ 1,21,632ഉം നിക്ഷേപമുണ്ട്. എസ്.ബി.ഐ ഡല്‍ഹി ശാഖയില്‍ ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം വേറെ. അതേസമയം, അമേരിക്കയിലെ റയോ ക്ളിനിക്കില്‍ ചികിത്സയിനത്തില്‍ 3,23,000 നല്‍കാനുണ്ട്.
           അതേസമയം, ഭാര്യ എലിസബത്തിന് ഡല്‍ഹി കനറാബാങ്ക് ശാഖയില്‍ 33,887 രൂപയും കനറാബാങ്ക് വഴുതക്കാട് ശാഖയില്‍ 39,156 രൂപയുമുണ്ട്. 24 ലക്ഷം ഡല്‍ഹിയിലും മൂന്നു ലക്ഷം തിരുവനന്തപുരത്തും സ്ഥിരനിക്ഷേപത്തിലിട്ടു. 35,750 രൂപയുടെ മ്യൂചല്‍ഫണ്ട് നിക്ഷേപവും 70,772 രൂപയുടെ എല്‍.ഐ.സി പോളിസിയുമുണ്ട്. പത്തുലക്ഷം വിപണിവില വരുന്ന 10 സെന്‍റ് ഭൂമി ഇടുക്കിയിലുണ്ട്.തിരുവനന്തപുരം ജഗതി വില്ളേജില്‍ അഞ്ചുസെന്‍റ് പുരയിടവും 1,650 സ്ക്വയര്‍ഫീറ്റ് വീടും എലിസബത്തിന്‍െറ പേരിലാണ്. ഇതിന് 30 ലക്ഷം കമ്പോളവില വരും. 1.5 ലക്ഷം വിലയുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍, 25 പവന്‍ സ്വര്‍ണാഭരണം എന്നിവയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button