കണ്ണൂര്‍ ജില്ലയിലെ ആര്‍ ടി ഓഫീസുകളിലെ വിവിധ സേവനങ്ങള്‍ കുടുംബശ്രീ ഇ-സേവ കേന്ദ്രത്തിലൂടെ നടത്തുന്നതിന് സൗകര്യങ്ങള്‍ ഒരുങ്ങി.
കണ്ണൂര്‍ ആര്‍ ടി ഓഫീസ്, തലശ്ശേരി, തളിപ്പറമ്പ് ജോയിന്റ് ആര്‍ ടി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ എം വി ഡി ഇ-സേവാ കേന്ദ്രങ്ങള്‍ തുറക്കുന്നതിന് ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടറും ഗതാഗതകമ്മീഷണറും ഒപ്പുവെച്ച കരാര്‍ അനുസരിച്ച് കുടുംബശ്രീ വനിതകള്‍ നടത്തുന്ന ഐ ടി യൂനിറ്റുകള്‍ക്കാണ് ഈ കൗണ്ടര്‍ തുടങ്ങുന്നതിന് ഉത്തരവ് നല്‍കിയത്. ജില്ലയിലെ മൂന്ന് ആര്‍ ടി ഓഫീസുകളിലും ഇ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടണ്ട്.
പിങ്ക് യൂനിഫോം, ഐ ഡി കാര്‍ഡ് എന്നിവ ധരിച്ച് പ്രത്യേകം രൂപകല്പന ചെയ്ത കൗണ്ടറുകളിലൂടെയാണ് കുടുംബശ്രീ വനിതകള്‍ സേവന സന്നദ്ധരായിരിക്കുന്നത്. ലേണേഴ്‌സ് ലൈസന്‍സ് അപേക്ഷകള്‍, ലൈസന്‍സ് പുതുക്കല്‍, അഡ്രസ്സ് മാറ്റല്‍, ബാഡ്ജ് ലൈസന്‍സ് ക്ലാസ്സ് ചേര്‍ക്കല്‍, ഡ്യൂപ്ലിക്കേഷന്‍, അന്യസംസ്ഥാന ലൈസന്‍സ് മാറ്റല്‍, ആര്‍ സി ബുക്ക്, ഓവര്‍ സ്പീഡ് ഫൈന്‍, ഹൈപ്പോത്തിക്കേഷന്‍ ചേര്‍ക്കലും, ഒഴിവാക്കലും, ഓണര്‍ ഷിപ്പ് സംബന്ധിച്ച സേവനങ്ങള്‍, ബ്രേക്ക് എടുക്കല്‍ ബുക്കിംഗ് എന്നിവയാണ് കുടുംബശ്രീ ഇ-സേവാ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍, മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയും ലഭ്യമാണ്. ആര്‍ ടി ഒ ഓഫീസ് സംബന്ധമായ പരമാവധി സേവനങ്ങള്‍ ഇ-സേവ കൗണ്ടര്‍ വഴി നടത്താവുന്നതാണ്.
Post Your Comments