കൊച്ചി: ജനനത്തിയതിയില്‍ തെറ്റുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് ലഭിച്ച് അഞ്ച് വര്‍ഷത്തിനകം തിരുത്തണമെന്ന കേന്ദ്രവിജ്ഞാപനത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. എന്നാല്‍ തെറ്റ്തിരുത്താന്‍ അവസരം നേടി കോടതിയിലെത്തിയ ഹര്‍ജിക്കാര്‍ക്ക് അവര്‍ ഹാജരാക്കുന്ന രേഖകളോ സിവില്‍ കോടതി ഉത്തരവുകളോ പരിശോധിച്ച് തിരുത്തി നല്‍കുന്ന കാര്യം അതത് പാസ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാസ്‌പോര്‍ട്ടില്‍ തിരുത്തല്‍ അനുവദിക്കണമെന്ന പതിനഞ്ചോളം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ്.എ.മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്. പാസ്‌പോര്‍ട്ട് കിട്ടി അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുത്തല്‍ അപേക്ഷ ലഭിക്കുന്ന പക്ഷം ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ എളുപ്പമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു
Post Your Comments