ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ളവരില്‍ കേരളത്തിന് രണ്ടാം സ്ഥാനം. പഞ്ചാബിലാണ് ഏറ്റവുംകൂടുതല്‍ പൊണ്ണത്തടിയുള്ളവരുള്ളത്. മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. പൊണ്ണത്തടി ക്രമാതീതമായി കൂടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി ജെ.പി. നദ്ദ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കേരളത്തില്‍ 17.8 ശതമാനം പുരുഷന്മാരും 28.1 ശതമാനം സ്ത്രീകളും പൊണ്ണത്തടിയുള്ളവരാണ്.
മേഘാലയയിലും ബീഹാറിലുമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പൊണ്ണത്തടിയില്‍ സ്ത്രീകളാണ് മുന്നില്‍. തൃപുരയില്‍നിന്നുള്ള പുരുഷന്മാരും മേഘാലയയിലെ സ്ത്രീകളുമാണ് ഏറ്റവും മെലിഞ്ഞ ശരീരമുള്ളവര്‍.
Post Your Comments