Oru Nimisham Onnu Shradhikkoo

പരീക്ഷയെ പേടിക്കേണ്ട

വിദ്യാർഥികൾ പൊതുവേ പരീക്ഷാച്ചൂടിലായിത്തുടങ്ങിയിട്ടുണ്ട്‌. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പൊതുപരീക്ഷകൾ മെഡിക്കൽ-എൻജിനീയറിങ്‌ പ്രവേശന പരീക്ഷകൾ തുടങ്ങിയവയൊക്കെ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ്‌ നടക്കാറുള്ളത്‌.

പല വീടുകളിലും വിദ്യാർഥികളെക്കാൾ മാതാപിതാക്കൾക്കാണ്‌ സമ്മർദ്ദം കൂടുതൽ. പരീക്ഷാകാലമാകുന്നതോടെ ടെലിവിഷൻ കാണലും സംസാരവുമൊക്കെ ഒഴിവാക്കി ഏതാണ്ട്‌ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചതുപോലെയുള്ള അന്തരീക്ഷമാണ്‌ പല വീടുകളിലും കാണാൻ കഴിയുക.
ചില കുട്ടികൾക്കെങ്കിലും പരീക്ഷ ഭയാനകമായൊരു അവസ്ഥയാണ്‌. പരീക്ഷയുടെ തീയതി പ്രഖ്യാപിക്കപ്പെടുന്നതുമുതൽ തന്നെ ടെൻഷനടിച്ച്‌ ഉറക്കവും ഊണും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക്‌ ഇവർ പോകുന്നു. ഇങ്ങനെ പരീക്ഷയെക്കുറിച്ച്‌ അമിതമായ ഉൽക്കണ്ഠയുണ്ടാകുന്ന അവസ്ഥയ്ക്കാണ്‌ ‘പരീക്ഷപ്പേടി’ അഥവാ ‘എക്സാം ഫോബിയ’ എന്നുപറയുന്നത്‌. ടെൻഷൻ കൂടിയിട്ട്‌ പരീക്ഷ എഴുതാതിരിക്കുന്ന ചിലരും ഇക്കൂട്ടത്തിൽപ്പെടും.
എക്സാം ഫോബിയയുള്ള കുട്ടികൾ പലതരത്തിലുള്ള അസ്വസ്ഥതകൾ കാണിക്കാറുണ്ട്‌. ഉറക്കക്കുറവ്‌, വിശപ്പില്ലായ്മ, ഒരിടത്ത്‌ ഇരിപ്പുറയ്ക്കാത്ത രീതിയിലുള്ള അസ്വസ്ഥത, അമിതദേഷ്യം ഇവയൊക്കെ അവരിൽ കണ്ടെന്നുവരാം.

മറ്റ്‌ കാര്യങ്ങളൊന്നും ആസ്വദിക്കാൻ കഴിയാതെ സദാസമയവും പരീക്ഷയെക്കുറിച്ചുമാത്രം ചിന്തിച്ചിരിക്കുന്ന അവസ്ഥയും ഇവരിലുണ്ടാകാം. ചിലരെങ്കിലും പഠനത്തിൽ ഏകാഗ്രതയില്ലാതെ അസ്വസ്ഥരാകാറുണ്ട്‌. പരീക്ഷാപ്പേടി മറികടക്കാൻ പകൽസമയത്ത്‌ അമിതമായി ഉറങ്ങുന്ന ശീലവും കാണാറുണ്ട്‌.
പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. ഒരു ‘യുദ്ധ’ത്തിനു പോകുന്നതുപോലെ ഭയന്നിട്ട്‌ പരീക്ഷയ്ക്കുപോയാൽ പഠിച്ചകാര്യങ്ങൾപോലും മറന്നുപോകാനാണ്‌ സാധ്യത. മറിച്ച്‌, വളരെ ശാന്തമായ മനസോടെ സന്തോഷത്തോടെ പരീക്ഷയെഴുതാൻ പോയാൽ പഠിച്ചകാര്യങ്ങൾ കൃത്യമായി ഓർത്തെടുക്കാൻ സാധിക്കും. ദിവസേന ആറ്‌ മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങാനും ശ്രദ്ധിക്കേണ്ടതുണ്ട്‌. പലപ്പോഴും രാത്രിയിൽ ഉറക്കം കുറയുകയോ തടസപ്പെടുകയോ ചെയ്താൽ അത്‌ പകൽസമയത്ത്‌ ക്ഷീണവും ശ്രദ്ധക്കുറവും ഉണ്ടാകാൻ കാരണമാകും. നമ്മുടെ നാട്ടിൽ വേനൽക്കാലത്താണ്‌ പരീക്ഷകൾ നടക്കാറുള്ളത്‌. എന്നതുകൊണ്ടുതന്നെ ഭക്ഷണക്രമത്തിലും ശ്രദ്ധവേണം. പ്രഭാതഭക്ഷണം നന്നായി കഴിക്കേണ്ടത്‌ തലച്ചോറിന്റെ പ്രവർത്തനത്തിന്‌ അത്യാവശ്യമാണ്‌. വേനൽക്കാലത്ത്‌ നിർജ്ജലീകരണംമൂലം ശരീരത്തിൽ നിന്ന്‌ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നത്‌ ക്ഷീണത്തിന്‌ കാരണമാകാം. അതിനാൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാനും ലവണസമ്പുഷ്ടമായ പാനീയങ്ങളും പഴവർഗങ്ങളും കഴിക്കാനും ശ്രദ്ധിക്കണം.
ഓരോ കുട്ടിയും അവനവന്റെ ബുദ്ധിക്കും ഓർമശക്തിക്കും അനുയോജ്യമായ പഠനതന്ത്രങ്ങൾ ഉപയോഗിക്കേണ്ടത്‌ അനിവാര്യമാണ്‌. പഠിക്കാനുള്ള കാര്യങ്ങളെ ദൃശ്യങ്ങളുടെരീതിയിൽ ഓർത്തുവയ്ക്കാൻ സഹായിക്കുന്ന ‘മൈൻഡ്‌ മാപ്പിങ്‌’ പോലെയുള്ള പഠനതന്ത്രങ്ങൾ ഓർമശക്തി മെച്ചപ്പെടുത്താൻ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്‌. വായിക്കുന്ന പാഠഭാഗങ്ങളിലെ പ്രധാന വസ്തുതകൾ ചെറുകുറിപ്പുകളാക്കിവയ്ക്കുന്നതും പരീക്ഷയുടെ തലേന്ന്‌ കാര്യങ്ങൾ പഠിക്കാൻ സഹായകമാകും.
ചില കുട്ടികളെങ്കിലും ശ്രദ്ധക്കുറവുമൂലം പഠിക്കാൻ കഴിയാതെ വലയുന്നുണ്ട്‌. പഠിക്കാനിരിക്കുമ്പോൾ മനസ്‌ മറ്റ്‌ കാര്യങ്ങളിലേക്ക്‌ മാറിപ്പോകുന്നത്‌ ഇവർക്ക്‌ വലിയ തലവേദനയാകാറുണ്ട്‌. ഇത്തരക്കാർക്ക്‌ ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ പരിശീലിപ്പിക്കുന്നത്‌ സഹായകമാണ്‌. ‘മനോനിറവ്‌ വ്യായാമങ്ങൾ’ പോലെയുള്ള തന്ത്രങ്ങൾ മനസിനെ പഠനത്തിലേക്ക്‌ കേന്ദ്രീകരിക്കാൻ വളരെയേറെ സഹായകമാണ്‌.
പരീക്ഷയുടെ തലേന്നുരാത്രിതന്നെ പിറ്റേന്നത്തേക്കുവേണ്ട പേന, പെൻസിൽ, ഹാൾടിക്കറ്റ്‌, മറ്റ്‌ കാര്യങ്ങൾ എന്നിവയെല്ലാം എടുത്തുവയ്ക്കുന്നത്‌ രാവിലെ അനാവശ്യമായ വെപ്രാളം ഒഴിവാക്കാൻ സഹായിക്കും. പരീക്ഷയുടെ തലേന്ന്‌ രാത്രിയിലും നന്നായി ഉറങ്ങേണ്ടത്‌ അത്യാവശ്യമാണ്‌. പരീക്ഷയെക്കുറിച്ച്‌ അമിതമായ ഉൽക്കണ്ഠമൂലം കഠിനമായ പ്രയാസങ്ങൾ സ്ഥിരമായി ഉണ്ടാകുന്നവർ, നേരത്തേതന്നെ വിദഗ്ധ ചികിത്സനേടി, ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്‌.വിദ്യാഭ്യാസവർഷം അവസാനിക്കാറായതോടെ വിദ്യാർഥികൾ പൊതുവേ പരീക്ഷാച്ചൂടിലായിത്തുടങ്ങിയിട്ടുണ്ട്‌. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പൊതുപരീക്ഷകൾ മെഡിക്കൽ-എൻജിനീയറിങ്‌ പ്രവേശന പരീക്ഷകൾ തുടങ്ങിയവയൊക്കെ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ്‌ നടക്കാറുള്ളത്‌. പല വീടുകളിലും വിദ്യാർഥികളെക്കാൾ മാതാപിതാക്കൾക്കാണ്‌ സമ്മർദ്ദം കൂടുതൽ. പരീക്ഷാകാലം മാകുന്നതോടെ ടെലിവിഷൻ കാണലും സംസാരവുമൊക്കെ ഒഴിവാക്കി ഏതാണ്ട്‌ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചതുപോലെയുള്ള അന്തരീക്ഷമാണ്‌ പല വീടുകളിലും കാണാൻ കഴിയുക.
ചില കുട്ടികൾക്കെങ്കിലും പരീക്ഷ ഭയാനകമായൊരു അവസ്ഥയാണ്‌. പരീക്ഷയുടെ തീയതി പ്രഖ്യാപിക്കപ്പെടുന്നതുമുതൽ തന്നെ ടെൻഷനടിച്ച്‌ ഉറക്കവും ഊണും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക്‌ ഇവർ പോകുന്നു. ഇങ്ങനെ പരീക്ഷയെക്കുറിച്ച്‌ അമിതമായ ഉൽക്കണ്ഠയുണ്ടാകുന്ന അവസ്ഥയ്ക്കാണ്‌ ‘പരീക്ഷപ്പേടി’ അഥവാ ‘എക്സാം ഫോബിയ’ എന്നുപറയുന്നത്‌. ടെൻഷൻ കൂടിയിട്ട്‌ പരീക്ഷ എഴുതാതിരിക്കുന്ന ചിലരും ഇക്കൂട്ടത്തിൽപ്പെടും.
എക്സാം ഫോബിയയുള്ള കുട്ടികൾ പലതരത്തിലുള്ള അസ്വസ്ഥതകൾ കാണിക്കാറുണ്ട്‌. ഉറക്കക്കുറവ്‌, വിശപ്പില്ലായ്മ, ഒരിടത്ത്‌ ഇരിപ്പുറയ്ക്കാത്ത രീതിയിലുള്ള അസ്വസ്ഥത, അമിതദേഷ്യം ഇവയൊക്കെ അവരിൽ കണ്ടെന്നുവരാം. മറ്റ്‌ കാര്യങ്ങളൊന്നും ആസ്വദിക്കാൻ കഴിയാതെ സദാസമയവും പരീക്ഷയെക്കുറിച്ചുമാത്രം ചിന്തിച്ചിരിക്കുന്ന അവസ്ഥയും ഇവരിലുണ്ടാകാം. ചിലരെങ്കിലും പഠനത്തിൽ ഏകാഗ്രതയില്ലാതെ അസ്വസ്ഥരാകാറുണ്ട്‌. പരീക്ഷാപ്പേടി മറികടക്കാൻ പകൽസമയത്ത്‌ അമിതമായി ഉറങ്ങുന്ന ശീലവും കാണാറുണ്ട്‌.
പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. ഒരു ‘യുദ്ധ’ത്തിനു പോകുന്നതുപോലെ ഭയന്നിട്ട്‌ പരീക്ഷയ്ക്കുപോയാൽ പഠിച്ചകാര്യങ്ങൾപോലും മറന്നുപോകാനാണ്‌ സാധ്യത. മറിച്ച്‌, വളരെ ശാന്തമായ മനസോടെ സന്തോഷത്തോടെ പരീക്ഷയെഴുതാൻ പോയാൽ പഠിച്ചകാര്യങ്ങൾ കൃത്യമായി ഓർത്തെടുക്കാൻ സാധിക്കും. ദിവസേന ആറ്‌ മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങാനും ശ്രദ്ധിക്കേണ്ടതുണ്ട്‌. പലപ്പോഴും രാത്രിയിൽ ഉറക്കം കുറയുകയോ തടസപ്പെടുകയോ ചെയ്താൽ അത്‌ പകൽസമയത്ത്‌ ക്ഷീണവും ശ്രദ്ധക്കുറവും ഉണ്ടാകാൻ കാരണമാകും. നമ്മുടെ നാട്ടിൽ വേനൽക്കാലത്താണ്‌ പരീക്ഷകൾ നടക്കാറുള്ളത്‌. എന്നതുകൊണ്ടുതന്നെ ഭക്ഷണക്രമത്തിലും ശ്രദ്ധവേണം. പ്രഭാതഭക്ഷണം നന്നായി കഴിക്കേണ്ടത്‌ തലച്ചോറിന്റെ പ്രവർത്തനത്തിന്‌ അത്യാവശ്യമാണ്‌. വേനൽക്കാലത്ത്‌ നിർജ്ജലീകരണംമൂലം ശരീരത്തിൽ നിന്ന്‌ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നത്‌ ക്ഷീണത്തിന്‌ കാരണമാകാം. അതിനാൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാനും ലവണസമ്പുഷ്ടമായ പാനീയങ്ങളും പഴവർഗങ്ങളും കഴിക്കാനും ശ്രദ്ധിക്കണം.
ഓരോ കുട്ടിയും അവനവന്റെ ബുദ്ധിക്കും ഓർമശക്തിക്കും അനുയോജ്യമായ പഠനതന്ത്രങ്ങൾ ഉപയോഗിക്കേണ്ടത്‌ അനിവാര്യമാണ്‌. പഠിക്കാനുള്ള കാര്യങ്ങളെ ദൃശ്യങ്ങളുടെരീതിയിൽ ഓർത്തുവയ്ക്കാൻ സഹായിക്കുന്ന ‘മൈൻഡ്‌ മാപ്പിങ്‌’ പോലെയുള്ള പഠനതന്ത്രങ്ങൾ ഓർമശക്തി മെച്ചപ്പെടുത്താൻ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്‌. വായിക്കുന്ന പാഠഭാഗങ്ങളിലെ പ്രധാന വസ്തുതകൾ ചെറുകുറിപ്പുകളാക്കിവയ്ക്കുന്നതും പരീക്ഷയുടെ തലേന്ന്‌ കാര്യങ്ങൾ പഠിക്കാൻ സഹായകമാകും.
ചില കുട്ടികളെങ്കിലും ശ്രദ്ധക്കുറവുമൂലം പഠിക്കാൻ കഴിയാതെ വലയുന്നുണ്ട്‌. പഠിക്കാനിരിക്കുമ്പോൾ മനസ്‌ മറ്റ്‌ കാര്യങ്ങളിലേക്ക്‌ മാറിപ്പോകുന്നത്‌ ഇവർക്ക്‌ വലിയ തലവേദനയാകാറുണ്ട്‌. ഇത്തരക്കാർക്ക്‌ ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ പരിശീലിപ്പിക്കുന്നത്‌ സഹായകമാണ്‌. ‘മനോനിറവ്‌ വ്യായാമങ്ങൾ’ പോലെയുള്ള തന്ത്രങ്ങൾ മനസിനെ പഠനത്തിലേക്ക്‌ കേന്ദ്രീകരിക്കാൻ വളരെയേറെ സഹായകമാണ്‌.
പരീക്ഷയുടെ തലേന്നുരാത്രിതന്നെ പിറ്റേന്നത്തേക്കുവേണ്ട പേന, പെൻസിൽ, ഹാൾടിക്കറ്റ്‌, മറ്റ്‌ കാര്യങ്ങൾ എന്നിവയെല്ലാം എടുത്തുവയ്ക്കുന്നത്‌ രാവിലെ അനാവശ്യമായ വെപ്രാളം ഒഴിവാക്കാൻ സഹായിക്കും. പരീക്ഷയുടെ തലേന്ന്‌ രാത്രിയിലും നന്നായി ഉറങ്ങേണ്ടത്‌ അത്യാവശ്യമാണ്‌. പരീക്ഷയെക്കുറിച്ച്‌ അമിതമായ ഉൽക്കണ്ഠമൂലം കഠിനമായ പ്രയാസങ്ങൾ സ്ഥിരമായി ഉണ്ടാകുന്നവർ, നേരത്തേതന്നെ വിദഗ്ധ ചികിത്സനേടി, ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്‌

shortlink

Related Articles

Post Your Comments

Related Articles

Back to top button