ബംഗളുരു: എട്ടു പേര്‍ക്ക് ജീവിതം പങ്കിട്ടു നല്‍കി ബംഗളുരുവില്‍ നിന്നുള്ള യുവാവ് ഈ ലോകത്തോട് വിടപറഞ്ഞു. ന്യുയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ ഹോസ്പിറ്റല്‍ സെന്ററില്‍ ഞായറാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ച ബംഗളുരു സ്വദേശി രാജീവ് നായിഡു(24)വിന്റെ അവയവങ്ങളാണ് എട്ടു പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കണ്ണുകള്‍, ഹൃദയം, പാന്‍ക്രിയാസ്, വൃക്കകള്‍, അന്നനാളം, കരള്‍, മജ്ജ എന്നിവയാണ് കുടുംബാംഗങ്ങളുടെ അനുമതിയോടെ ദാനം ചെയ്തത്.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 21നാണ് രാജീവിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാഷിംഗ്ടണിലെ ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു രാജീവ്. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് രാജീവിന്റെ സഹോദരി കൃതിക പുരുഷോത്തം അറിയിച്ചു. അന്ത്യകര്‍മ്മങ്ങള്‍ വെള്ളിയാഴ്ച നടത്തും. ഉപരിപഠനത്തിന് അവസരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് രാജീവ് അമേരിക്കയില്‍ എത്തിയത്.
Post Your Comments