അബുദാബി : അബുദാബിയിലും പരിസരങ്ങളിലും ശക്തമായ മഴ. മഴയെത്തുടര്‍ന്ന് നഗരത്തിനകത്തും പുറത്തും പല റോഡുകളിലും വെള്ളക്കെട്ടും ഗതാഗതതടസ്സവുമുണ്ടായി. അണ്ടര്‍ഗ്രൗണ്ട് കാര്‍ പാര്‍ക്കുകളിലേക്ക് വെള്ളം കുത്തിയൊലിച്ചിറങ്ങിയതിനെ തുടര്‍ന്ന് നഗരാതിര്‍ത്തിയിലെ പല കെട്ടിടങ്ങളിലെയും ഭൂഗര്‍ഭ പാര്‍ക്കിങ് സംവിധാനം തകരാറിലായി.
നിര്‍മാണ സൈറ്റുകളില്‍ മഴമൂലം ജോലികള്‍ തടസ്സപ്പെടുകയും ചെയ്തു. മൂടിക്കെട്ടിയ കാലാവസ്ഥ കഴിഞ്ഞ രണ്ടു ദിവസമായി അബുദാബി മേഖലയില്‍ തുടരുകയാണ്. മുസഫ, ഖലീഫാ സിറ്റി, ഷഹാമ, ബനിയാസ് തുടങ്ങിയ മേഖലകളിലും ശക്തമായ മഴമൂലം ഏറെ നേരം ജനജീവിതം താറുമാറാവുകയും ചെയ്തു. വാണിജ്യ കേന്ദ്രങ്ങളിലെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ സമയക്രമം ക്രമീകരിക്കാന്‍ ഏര്‍പ്പെടുത്തിയ കാര്‍ഡ് അധിഷ്ഠിത ഗേറ്റ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി.
അബുദാബി അല്‍വഹ്ദ മാളിലെ ഗേറ്റ് കണ്‍ട്രോള്‍ തകരാറിലായതോടെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ ഒട്ടേറെ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. ഷോപ്പിങ് കഴിഞ്ഞ് വാഹനവുമായി പുറത്തേക്ക് പോകാനാവാതെ ഒട്ടേറെപ്പേര്‍ ഭൂഗര്‍ഭ പാര്‍ക്കിങ്‌ബേയില്‍ കുടുങ്ങി.
Post Your Comments