കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ എയര്‍ ഇന്ത്യ ഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ടത് 295 ക്യാബിന്‍ ക്രൂ അംഗങ്ങളോട്.
ഇതില്‍ നല്ലൊരു ശതമാനവും ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വനിതാ ജീവനക്കാരാണ്. ഇതില്‍ 4പേരെ ഫ്ലൈറ്റ് ഡ്യൂട്ടിയില്‍ നിന്നും സ്ഥിരമായി ഒഴിവാക്കുകയും ചെയ്തു. ഡയറക്ട്രേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്നും വിവരാവകാശ നിയമം പ്രകാരം ലഭിച്ച രേഖയിലാണ് ഈ കണക്കുകള്‍ ഉള്ളത്.
അത്യാവശ്യ ഘട്ടങ്ങളില്‍ ശരീരഭാരം ഇവരെ ജോലി ചെയ്യുന്നതില്‍ നിന്നും തടസ്സപ്പെടുത്തും എന്നതിനാലാണ് ഇത്തരം ഒരു വിലക്ക് എന്ന് ഡിജിസിഎ വ്യക്തമാക്കുന്നു. ബോഡി മാസ്സ് ഇന്‍ഡക്സ് (ബിഎംഐ) വച്ചാണ് ഇത് കണക്കാക്കുന്നത്. ഇവര്‍ വ്യായാമങ്ങളിലൂടെയും ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ഭാരം നിയന്ത്രിക്കുകയാണെങ്കില്‍ തിരികെ പ്രവേശിപ്പിക്കുകയും ചെയ്യും. പരാജയപ്പെടുന്നവരെ ഫ്ലൈറ്റ് ഡ്യൂട്ടിയില്‍ നിന്നും അയോഗ്യരാക്കുകയും താരതമ്യേന ശമ്പളം കുറഞ്ഞ ഗ്രൌണ്ട് ഡ്യൂട്ടിയിലേക്ക് മാറ്റുകയും ചെയ്യും.
Post Your Comments