കൊച്ചി : കേരള മത്സ്യ വിപണി കീഴടക്കി ഒമാന്‍ ചാള. സംസ്ഥാനത്ത് കടല്‍ മത്സ്യക്ഷാമം രൂക്ഷമായതോടെയാണ് ഒമാന്‍ ചാള വിപണി കീഴടക്കിയത്. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ ചാള കേരളത്തിലേക്കെത്തിയതിനാല്‍ ഇവിടുത്തെ ക്ഷാമം ജനങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ല.
ചൂടുകാലമായതോടെ തമിഴ്‌നാട്ടിലെ മത്സ്യലഭ്യത കുറഞ്ഞതാണ് ഒമാന്‍ ചാള കേരളത്തിലേക്ക് വ്യാപകമായി എത്താന്‍ കാരണമായത്. കിലോയ്ക്ക് 150 മുതല്‍ 300 രൂപ വരെയാണ് ഒമാന്‍ ചാളയുടെ വില. ഉപരിതല മത്സ്യങ്ങളായ ചാള, അയല, വറ്റ എന്നിവയ്ക്ക് കഴിഞ്ഞ എട്ടു മാസമായി കടുത്ത ക്ഷാമമാണ് നേരിടുന്നത്. 1964.1994 വര്‍ഷങ്ങളിലും സമാനപ്രതിഭാസം ഉണ്ടായിട്ടുള്ളതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എട്ടുമാസത്തിനിടെ 2000 ടണ്‍ ഒമാന്‍ ചാള കേരളത്തിലേക്കെത്തിയതായാണ് കണക്ക്.
ഒമാന് പുറമെ ഗുജറാത്ത് തീരത്തു നിന്നും ചാള കേരളത്തിലേക്കെത്തുന്നുണ്ട്. ചൂടും കാലാവസ്ഥാ വ്യതിയാനവുമാണ് കേരളത്തില്‍ മത്സ്യലഭ്യത കുറയാന്‍ കാരണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്ന വാദവുമുണ്ട്. 1942 മുതല്‍ 52 വരെ പത്തു വര്‍ഷത്തോളം കേരളം ഉള്‍പ്പെടെയുള്ള തീരത്ത് ചാളയ്ക്ക് ക്ഷാമമുണ്ടായിട്ടുണ്ട്.
Post Your Comments