NewsBusiness

എന്‍സിഎഇആര്‍ ഇന്ത്യയിലെ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തിറക്കി

പ്രമുഖ സാമ്പത്തികരംഗ നിരീക്ഷകരരായ എന്‍സിഎഇആര്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളുടെ നിക്ഷേപസാധ്യതകളെ സംബന്ധിച്ച പട്ടിക പുറത്തിറക്കി. ഗുജറാത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗുജറാത്തിനു പിന്നില്‍ ഡല്‍ഹി, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ്.

അഞ്ച് ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് പട്ടിക തയാറാക്കിയത്. തൊഴില്‍, അടിസ്ഥാനസൗകര്യങ്ങള്‍, സാമ്പത്തിക അന്തരീക്ഷം, ഭരണമികവ്, രാഷ്ട്രീയമായ സ്ഥിരത എന്നിവയാണ് പരിഗണിച്ച ഘടകങ്ങള്‍. 51 ഉപഘടകങ്ങളും പരിഗണനയ്ക്ക് വിധേയമായി.

ഭരണമികവിലും, രാഷ്ട്രീയ സ്ഥിരതയിലും, നിക്ഷേപ അവബോധത്തിലും ഗുജറാത്താണ് ഒന്നാമത്. സാമ്പത്തിക അന്തരീക്ഷം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയില്‍ ഡല്‍ഹി മികച്ചു നിന്നു. തൊഴില്‍ പ്രശ്നങ്ങളില്‍ കേരളം ഒന്നാമതെത്തി. ബീഹാര്‍, ഉത്തര്‍പ്രദേശ്‌, ഝാര്‍ഖണ്ട് എന്നീ സംസ്ഥാനങ്ങള്‍ ഏറേപിന്നിലാണ്.

21 സംസ്ഥാനങ്ങളേയും ഒരു കേന്ദ്രഭരണ പ്രദേശത്തേയുമാണ്‌ പട്ടികയില്‍ പരിഗണിച്ചിട്ടുള്ളത്. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് ആസാമിനെ മാത്രമാണ് പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button