Technology

ചൂട് കാപ്പി കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്താലോ ?

തണുപ്പത്ത് ഒരു കപ്പ് ചൂട് കാപ്പി കുടിക്കാന്‍ താല്പര്യമില്ലാത്തതായി ആരുമുണ്ടാവില്ല. അതില്‍ നിന്ന് നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കൂടി കഴിഞ്ഞാലോ? ഡെന്‍മാര്‍ക്കിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് ‘ഹീറ്റ്-ഹാര്‍വസ്റ്റ്’ എന്ന പേരിട്ടിരിക്കുന്ന ഈ ടേബിള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. പക്ഷേ, ഈ ടേബിള്‍ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ഉപഭോക്താകളിലേക്കെത്തും. ഐ.കെ.ഇ.എ.യുമായി കൈകോര്‍ത്ത് ഈ വിദ്യാര്‍ത്ഥികള്‍ രൂപകല്പന ചെയ്ത ഈ സ്മാര്‍ട്ട് ടേബിളിനെ നമുക്ക് പരിചയപ്പെടാം.

കാപ്പി മഗിലെ ചൂട് വലിച്ചെടുത്ത് ഇലക്ട്രിസിറ്റിയാക്കി മാറ്റുകയാണ് ഈ ടേബിള്‍ ചെയ്യുന്നത്. ആദ്യം ചൂടുള്ള ഏതെങ്കിലും പദാര്‍ത്ഥം ടേബിളിന്റെ മുകളില്‍ വെയ്ക്കുക.അതിന് ശേഷം ടേബിളിലെ X എന്ന ചിഹ്നത്തിന്റെ അടുത്ത് ഫോണ്‍ വെയ്ക്കുമ്പോള്‍ വയര്‍ലെസായി ചാര്‍ജ് ആകുകയാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button