ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ പുറത്ത് വന്ന ഏറ്റവും പുതിയ ഐസിസി ട്വന്റി20 റാങ്കിംഗിലും ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. 127 പോയന്റ് നേടി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് ടീം ഇന്ത്യ. 118 പോയന്റുമായി മുന്‍ ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കും 118 പോയന്റുണ്ടെങ്കിലും കൂടുതല്‍ മത്സരം കളിച്ചിട്ടുളളതിനാല് മൂന്നാം സ്ഥാനത്താണ്.
ഏഷ്യാകപ്പിലെ കിരീട നേട്ടമാണ് എതിരാളികളേക്കാള്‍ ഒന്‍പത് പോയന്റ് അധികം നേടി ടീം ഇന്ത്യയെ ഒന്നാം സ്ഥാനത്തെ സര്വ്വാധിപതിയാക്കുന്നത്. കഴിഞ്ഞ 11 മത്സരങ്ങളില്‍ 10ത്തിലും വിജയം ടീം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. ശ്രീലങ്കക്കെതിരെയാണ് ഇന്ത്യ തോറ്റ ഏക മത്സരം. അതെസമയം ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ കരുത്ത് തെളിയിച്ചിരുന്നു.
പുറത്തുവന്ന റാങ്കിംഗ് അനുസരിച്ച് ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്. 116, 112 പോയന്റുകളാണ് യഥാക്രമം ഇരുവര്‍ക്കും. അതേസമയം കഴിഞ്ഞ മത്സത്തിലെ വിജയത്തിലൂടെ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഓസ്ട്രേലിയ റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പാകിസ്താന് ഏഴാം സ്ഥാനത്തേക്കും ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും പിന്തളളപ്പെട്ടു. അതേസമയം ഏഷ്യാകപ്പിലെ ഫൈനലിറ്റുകളായ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന് പിന്നിലായി പത്താം സ്ഥാനത്താണ്.
Post Your Comments