ന്യൂഡല്‍ഹി: പുരുഷന്‍മാര്‍ക്ക് ബഹുഭാര്യത്വം ആകാമെങ്കില്‍ എന്തുകൊണ്ട് മുസ്ലീം സ്ത്രീകള്‍ക്ക് ഇതായിക്കൂട എന്ന കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രസ്താനയെ പ്രശംസിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അവര്‍ തന്റെ പ്രതികരണം അറിയിച്ചത്.
I salute Kerala judge Justice B Kamal Pasha for asking why Muslim women couldn’t hv 4 husbands while men hv 4 wives! https://t.co/hhsda3A1Vs
— taslima nasreen (@taslimanasreen) March 7, 2016
കോഴിക്കോട്, ഒരു എന്‍.ജി.ഒ സംഘടിപ്പിച്ച സെമിനാറിലാണ് സ്ത്രീകള്‍ക്ക് തീരെ പരിഗണന നല്‍കാത്ത ഇസ്ലാമിക നിയമങ്ങളെപ്പറ്റി കെമാല്‍ പാഷ പരാമര്‍ശം നടത്തിയത്. ഇസ്ലാം മതത്തില്‍ പുരുഷന്‍മാര്‍ക്ക് 4 ഭാര്യമാര്‍ വരെയാകാം, പല ഇസ്ലാമിക രാഷ്ട്രങ്ങളും ഈ ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് തുടരുകയാണ്. കെമാല്‍ പാഷ പറഞ്ഞു. ഇസ്ലാമിക നിയമങ്ങളെല്ലാം തന്നെ സ്ത്രീകള്‍ക്കെതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് നീതിയുക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments