India

പിതാവ് മകളെ കൊലപ്പെടുത്തി ; കാരണം വിചിത്രം

ചണ്ഡീഗഡ് : പിതാവ് മകളെ കൊലപ്പെടുത്തി. പഞ്ചാബിലെ റോപ്‌വാരയിലായിരുന്നു സംഭവം. സ്‌കൂളില്‍ നിന്നും വരാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പതിനൊന്നാം ക്ലാസ്സുകാരിയായ മെഹക്ദീപ് കൗര്‍ ആണ് കൊല്ലപ്പെട്ടത്.

സ്‌കൂള്‍ വിട്ടശേഷം സുഹൃത്തിനൊപ്പം പോയ പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് അച്ഛന്‍ വന്ന് മകളെ കൂട്ടിക്കൊണ്ടുപോന്നു. എന്നാല്‍ വരാന്‍ വൈകിയതിനെ ചൊല്ലി വഴിയില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കത്തിലാവുകയായിരുന്നു. തുടര്‍ന്ന് ദേഷ്യം പൂണ്ട പിതാവ് കത്തികൊണ്ട് മകളെ വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിന് വെട്ടേറ്റതാണ് മരണ കാരണം. മകള്‍ മരിച്ചതിന് പിന്നാലെ പിതാവ് ബല്‍വിന്ദര്‍ സിങ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button