കുവൈത്ത് : കുവൈത്തില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ. മയക്കുമരുന്നു കേസിലാണ് മൂന്നു മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചത്. ജസ്റ്റിസ് മുതീബ് അല്‍ ആരിദിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതി ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
മലപ്പുറം സ്വദേശികളായ മുസ്തഫ ഷാഹുല്‍ ഹമീദ്, അബൂബക്കര്‍ സിദ്ധിക്ക്, ഫൈസല്‍ മഞ്ഞോട്ട് ചാലില്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഒരു ശ്രീലങ്കന്‍ പൗരനേയും തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
Post Your Comments