ന്യൂഡല്‍ഹി : ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മെട്രോ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. പത്തു ഭീകരര്‍ ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരം പാകിസ്ഥാന്‍ അറിയിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്. ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ സംഘങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
ഇരുന്നൂറോളം വരുന്ന ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ രണ്ടു സംഘങ്ങളെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. പത്തു ഭീകരര്‍ ഗുജറാത്തിലേക്ക് കടന്നിട്ടുള്ളതായി പാക് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസിര്‍ ഖാന്‍ ഇതുസംബന്ധിച്ച സൂചന ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കൈമാറിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
മഹാശിവരാത്രി മഹോല്‍സവം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് ജുനാഗഡ്, സോമനാഥ്, അക്ഷര്‍ധാം തുടങ്ങിയ ക്ഷേത്രങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരൂ തുടങ്ങിയ മെട്രോ നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കച്ച് സൂപ്രണ്ടന്റായ മക്രന്ദ് ചൗഹാന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നുവരുന്നത്. നീറാനി മഹല്‍ ഹോട്ടലിലും ഭൂജിലെ മുസ്ലിം ജമാത്ത് ഖാനയിലും റെയ്ഡ് നടത്തിയതായി കച്ച് പോലീസ് അറിയിച്ചു.
Post Your Comments