ന്യൂഡല്‍ഹി : രാജ്യവികസനത്തിന് സ്ത്രീകളെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കുടുംബം എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നത് സ്ത്രീയാണ്. അതുപോലെ തന്നെ രാജ്യത്തിനുവേണ്ടിയും സ്ത്രീകള്‍ പ്രവര്‍ത്തിക്കണം. ഓരോ ഇന്ത്യക്കാരനും രാജ്യത്തെ ശക്തിപ്പെടുത്തുന്നുണ്ട്. ഓരോ ഇന്ത്യക്കാരനെയും ശക്തിപ്പെടുത്തുന്നത് അമ്മമാരാണ്. അതിനാല്‍ സ്ത്രീകളെ കൂടുതല്‍ കരുത്തരാക്കേണ്ട സമയമാണിത്. സ്ത്രീകള്‍ സ്വയം തങ്ങളുടെ ശക്തി തിരിച്ചറിയണമെന്നും മോദി പറഞ്ഞു.
സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചിന്തകളില്‍ മാറ്റം വേണം. ശക്തിപ്പെടാത്ത സ്ത്രീകളെ മറ്റുള്ളവര്‍ ശക്തിപ്പെടുത്തണം. കരുത്തരും ശക്തരുമായ സ്ത്രീകളെ വീണ്ടും ശാക്തീകരിക്കേണ്ട ആവശ്യമില്ല. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സ്ത്രീകള്‍ തയാറാവണം. സ്ത്രീകള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ ഏതു മേഖലയിലും അവര്‍ ഉയരത്തിലെത്തും.
ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ നല്‍കിയാലും സ്ത്രീകളെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. രാജ്യത്ത് ഇതിനുമുന്‍പും പല വിദേശകാര്യ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നിലവിലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രവര്‍ത്തനങ്ങളെന്നും മോദി പറഞ്ഞു. തന്റെ സര്‍ക്കാരില്‍ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിച്ചതായും മോദി വ്യക്തമാക്കി.
Post Your Comments