India

കനയ്യയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച കൊച്ചുമിടുക്കി ജാന്‍വിയെക്കുറിച്ച് അറിയാന്‍ ഒരുപാട് കാര്യങ്ങള്‍

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യ കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച പെണ്‍കുട്ടി ജാന്‍വി ബഹാളിനെക്കുറിച്ച് വാര്‍ത്തകളിലൂടെ ഏവരും അറിഞ്ഞിരിക്കും. ഇവിടെ ജാന്‍വിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളാണ് പറയുന്നത്.

പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് കടകളിലൂടെ സിഗരറ്റും പുകയില ഉള്‍പ്പന്നങ്ങളും വിതരണം ചെയ്യുന്നവര്‍ക്കെതിരെ ജാന്‍വി ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയിരുന്നു. ചില കടകള്‍ക്കെതിരെ കേസെടുക്കാനും ജാന്‍വിയൂടെ ഈ നീക്കം കൊണ്ട് സാധിച്ചു. ഭ്രൂണഹത്യക്കെതിരെ ഈ പെണ്‍കുട്ടി എടുത്ത മാ മേരാ കി സുരൂര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സാമൂഹ്യ നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ മദര്‍ തെരേസയാണ് ജാന്‍വിയുടെ മാതൃക.

ലുധിയാന ഡി.എ.വി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജാന്‍വി രക്ഷാ ജ്യോതി ഫൗണ്ടേഷന്‍ എന്ന സംഘടനയിലെ സജീവ അംഗമാണ്. നിരവധി സാമൂഹ്യ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്കും സുപ്രീംകോടതിചീഫ് ജസ്റ്റിസിനുമുള്‍പ്പെടെ കത്തയച്ച് ജാന്‍വി നിരവധി വാര്‍ത്തകളിലും ഇടംപിടിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ സോഷ്യല്‍ മീഡിയകളിലെ പോണ്‍ സൈറ്റുകള്‍ക്കെതിരെയും അശ്ലീല സിനിമയ്‌ക്കെതിരെയും ഹര്‍ജി നല്‍കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.

അടിക്കടി ഉണ്ടാവുന്ന ധര്‍ണ്ണകളും മറ്റും മൂലമുണ്ടാവുന്ന ട്രാഫിക് കുരുക്കിനെതിരെയുള്ള നിയമനടപടികള്‍ വഴിയും ജാന്‍വി ശ്രദ്ധേയായി. കൂടാതെ സ്വച്ഛ് ഭാരത് അഭിയാന്‍ പോലുള്ള സേവനങ്ങളില്‍ സഹകരിച്ചത് പരിഗണിച്ച് ജാന്‍വിയെ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button