പുരുഷന്റെ ലൈംഗിക ശേഷിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഭക്ഷണങ്ങള്‍. ഇതില്‍ ചില ഭക്ഷണങ്ങള്‍ സ്ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്റെ ഉല്‍പ്പാദനത്തിനും ഇടയാക്കുന്നു. പുരുഷന്റെ ലൈംഗിക ശേഷിയെ വര്‍ധിപ്പിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
വാല്‍നട്ട്
വാല്‍നട്ടാണ് ഇതില്‍ ആദ്യത്തേത്. സിങ്ക്, ഒമേഗ 3, ഫാറ്റി ആസിഡ് എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ രക്തയോട്ടം വര്‍ധിക്കുന്നു.
ബദാം
ഫാറ്റി ആസിഡ് ധാരളമായി അടങ്ങിയിരിക്കുന്നതിനാല്‍ പുരുഷ ഹോര്‍മോണ്‍ വര്‍ധിക്കുന്നതിന് ബദാം സഹായിക്കും.
തണ്ണിമത്തന്
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ നല്ലതാണ് തണ്ണിമത്തന്. ഇതിലടങ്ങിയിരിക്കുന്ന സിട്രുലിന്‍ പുരുഷനിലെ ലൈംഗിക തൃഷ്ണയെ വര്‍ധിപ്പിക്കുന്നു.
ബെറികള്‍
ബെറികളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഏറെ ഉപകാരപ്രദമാണ്.
നാരങ്ങ
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് നാരങ്ങ. കൂടാതെ സിട്രസ് അടങ്ങിയ പഴങ്ങള്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടവുമാണ്.
പപ്പായ
പപ്പായ കഴിക്കുന്നതും പുരുഷന്മാരില് ലൈംഗിക ശേഷി വര്‍ധിപ്പിക്കാനിടയാക്കും. എന്നാല്‍ സ്ത്രീകള്‍ക്കാണ് ഇത് കഴിക്കുന്നതിലൂടെ കൂടുതല്‍ പ്രയോജനമുണ്ടാവുക.
Post Your Comments